Skip to main content

എസ്.പി.സി ക്വിസ് 23ന്

 

    സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ക്വിസ് (എസ്.പി.സി ഇന്‍റലക്ച്വല്‍ മാരത്തോണ്‍-2019) ജില്ലാതല മത്സരം നാളെ(മാര്‍ച്ച് 23)ന് രാവിലെ 10ന് പത്തിരിപ്പാല മൗണ്ട് സീന സ്കൂളില്‍ നടത്തും. എസ്.പി.സി സ്കൂളുകളില്‍ നടന്ന പ്രാഥമികതല മത്സരത്തിലെ വിജയികളും സ്റ്റേറ്റ് സിലബസ് സ്കൂളുകളില്‍ നിന്നു രജിസ്റ്റര്‍ ചെയ്ത എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ ടീമുകളും മാര്‍ച്ച് 23ന് രാവിലെ 9.30 ന് മുമ്പായി മൗണ്ട് സീന സ്കൂളില്‍ ഫോട്ടോ പതിച്ച സാക്ഷ്യപത്രം സഹിതം റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ 9495017994, 9288182466. 

date