Skip to main content

ഇ-ഗ്രാന്റസ്: സ്ഥാപനങ്ങൾ ക്ലെയിം അയക്കണം

സംസ്ഥാനത്തെ പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗം വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹരായ വിദ്യാർത്ഥികളുടെ ഫീസ് ലഭ്യമാക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ 23 ന് വൈകിട്ട് അഞ്ചിനകം ക്ലെയിം ഓൺലൈനായി നൽകണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു. സ്റ്റൈപ്പന്റിന് അർഹതയുള്ള വിദ്യാർത്ഥികളുടെ ഹാജർ വിവരം ഇ-ഗ്രാന്റ്‌സ് പോർട്ടിലിൽ അപ്‌ഡേറ്റ് ചെയ്യണം. പിന്നാക്ക വിഭാഗം വിദ്യർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യം യഥസമയം വിതരണം ചെയ്യുന്നതിന് സ്ഥാപനമേധാവികൾ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.

പി.എൻ.എക്സ്. 974/19

date