Skip to main content

പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം വിതരണം ചെയ്യും

മാര്‍ച്ച് 27,28 തീയ്യതികളില്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള  ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങളായ പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലും തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോജേിലും വിതരണം ചെയ്യുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു  അറിയിച്ചു. പരിശീലന കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കും. പ്രദേശത്തെ മറ്റു പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ രേഖകളുമായി ഇവിടെ അപേക്ഷ നല്‍കാം.പോസ്റ്റല്‍ ബാലറ്റിന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം വരണാധികാരിക്ക് അപേക്ഷ നല്‍കണം. മാര്‍ക്ക് കോപ്പിയില്‍ അടയാളപ്പെടുത്തി എന്ന് ഉറപ്പാക്കണം. ഡിക്ലറേഷന്‍, ബാലറ്റ് പേപ്പര്‍ എന്നിവ രണ്ടു കവറുകളില്‍ ഇടണം. രണ്ടാം ഘട്ട പരിശീലനം നടക്കുന്ന നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കേന്ദ്രത്തില്‍ സജ്ജീകരിക്കുന്ന ബാലറ്റ് പെട്ടിയില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറും ഡിക്ലറേഷന്‍ അടങ്ങിയ കവറും നിക്ഷേപിക്കണം. പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റുന്നവര്‍ വോട്ട് ചെയ്തുവെന്ന് ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.

 

date