Skip to main content

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഈ മാസം 25 വരെ അവസരം. ഓണ്‍ലൈനായാണ് ഇതിന് അപേക്ഷിക്കേണ്ടത്. അതിനായി ആദ്യം www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പുതിയ ടാബിലെ inclusion of names for resident electors എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങള്‍ രേഖപ്പെടുത്തുക. ഫോട്ടോയും വിലാസം തെളിയിക്കുന്ന രേഖകളും അപ്ലോഡ് ചെയ്ത് കൊടുക്കുക. അപേക്ഷ സമര്‍പ്പണം കഴിഞ്ഞാല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ നേരിട്ടെത്തി വിവരങ്ങളുടെ ആധികാരികത പരിശോധിക്കും. തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വോട്ടെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ സാധിക്കും. വിശദവിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ : 1950.

            (ഇലക്ഷന്‍: 52/19)

date