Skip to main content

പ്രൊബേഷന്‍ സമ്പ്രദായവും നേര്‍വഴി പദ്ധതിയും: പരിശീലനം നടത്തി

 

ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ പോലീസും സംയുക്തമായി പ്രൊബേഷന്‍ സമ്പ്രദായവും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ പരിശീലനം നടത്തി.  ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആര്‍.പ്രദീപ് പരിശീലനം ഉദ്ഘാടനം ചെയ്തു. കുറ്റവാളിയായി കോടതി കണ്ടെത്തിയവരുടെ ശിക്ഷ ഉപാധികളോടെ ഒഴിവാക്കി ജയിലിലേക്ക് അയയ്ക്കാതെ പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തിന് വിധേയമാക്കി കുറ്റവാളിയെ  പരിവര്‍ത്തനപ്പെടുത്തേണ്ടത് സമൂഹത്തിന് ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു മുഖ്യാതിഥിയായിരുന്നു. 

പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടും നേര്‍വഴി പദ്ധതിയും എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം ആന്‍ഡ് പ്ലീബാര്‍ഗയിനിംഗ് എന്ന വിഷയത്തില്‍ സബ്ജഡ്ജ് ആര്‍.ജയകൃഷ്ണനും കുറ്റകൃത്യങ്ങളുടെ പ്രതിരോധം നീതിന്യായ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തം എന്ന വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് എന്നിവര്‍ ക്ലാസ് നയിച്ചു. 

പോലീസ്, എക്‌സൈസ് വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.            (പിഎന്‍പി 953/19)

date