Skip to main content

നേഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞ ഇന്ന്

 

ആറ് നേഴ്സിംഗ് കോളേജുകളില്‍ നിന്ന് ബി.എസ്.സി നേഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ  സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് ( മാര്‍ച്ച് 23) നടക്കും. ഉച്ചയ്ക്ക് രണ്ടിന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങ് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രോ. വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്യും. സി പാസ് ഗവേണിംഗ് ബോഡി അംഗം അഡ്വ. പി. കെ ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. അബ്ദുള്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള നേഴ്സിംഗ് എഡ്യൂക്കേഷന്‍ ജോയിന്‍റ് ഡയറക്ടര്‍ ഡോ. ആര്‍. ലത സന്ദേശം നല്‍കും. പുതുപ്പള്ളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. പുഷ്പ പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും. കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. കെ. സദാശിവന്‍ നായര്‍, പ്രൊഫ. വത്സ എബ്രഹാം, ഡോ. എ. അബ്ദുള്‍ വഹാബ് എന്നിവര്‍ സംസാരിക്കും. സി പാസ് ഡയറക്ടര്‍ ഡോ. പി. കെ പത്മകുമാര്‍  സ്വാഗതവും സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്‍റ് ഡയറക്ടര്‍  പ്രൊഫ. ടി. പി ജയചന്ദ്രന്‍ നന്ദിയും പറയും. 

date