Skip to main content

പോളിംഗ് ബൂത്തിലേയ്ക്കുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റുകള്‍  ഇന്ന് തന്നെ നല്‍കണം: ജില്ലാ കലക്ടര്‍

 

പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തിലേയ്ക്കുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേശസാത്കൃത /ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ ലിസ്റ്റുകള്‍ സ്ഥാപന മേധാവികള്‍ ബന്ധപ്പെട്ട വില്ലേജ് /താലൂക്ക് ഓഫീസുകളില്‍ എത്തിക്കുന്നതിന് നിര്‍ദേശിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ചില സ്ഥാപനങ്ങളില്‍ നിന്നും ഇതുവരെ ലിസ്റ്റുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തികച്ചും കുറ്റകരമായ അനാസ്ഥയാണ്. സ്ഥാപന മേധാവികള്‍ അതത് വില്ലേജ് ഓഫീസില്‍ നിന്നും നിശ്ചിത ഫോം വാങ്ങേണ്ടതും ഇത് ഇന്ന് (മാര്‍ച്ച് 23) വൈകിട്ട് അഞ്ചിനകം   ബന്ധപ്പെട്ട വില്ലേജോഫീസില്‍ എത്തിക്കേണ്ടതുമാണ്.  അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്ന ആര്‍പി ആക്ട് പ്രകാരം യാതൊരു മുന്നറിയിപ്പുമില്ലാതെ ഈ സ്ഥാപനങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.

date