Skip to main content

ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ്:  ഇന്നലെ മാത്രം 1627 പ്രചരണ സാമഗ്രികള്‍ നീക്കി 

 

പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ് ഇന്നലെ (മാര്‍ച്ച് 22) മാത്രം 1627 പ്രചരണ സാമഗ്രികള്‍ നീക്കി. ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 11 ചുവരെഴുത്തുകള്‍, 1275 പോസ്റ്റര്‍, 100 ബാനറുകള്‍, 241 കൊടികളും മറ്റുമാണ് നീക്കിയത്. ഇതോടെ സ്ക്വാഡ് രൂപീകരിച്ചതിന് ശേഷം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലെ 5881 സാമഗ്രികളാണ് നീക്കം ചെയ്തത്. 

date