Post Category
ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി
തിരുവാലി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലിറ്റററി ക്ലബിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പി.ടി.എ പ്രസിഡന്റ് വിജയകുമാര്‍ കെ.പി നിര്‍വ്വഹിച്ചു. തിരുവാലിക്കടുത്തുള്ള ഷാരത്തുകുന്ന് അംബേദ്കര്‍ കോളനിയിലെ പ്രത്യേക തരം ഭാഷാ പ്രയോഗങ്ങളും പാട്ടുപാടികളി, കാളകളി തുടങ്ങിയവയും അവരുടെ ആചാരാനുഷ്ഠാനങ്ങളും ചിത്രീകരിക്കുകയാണ് ഡോക്യൂമെന്ററിയിലൂടെ ചെയ്യുന്നത്. സ്‌കൂളിലെ മലയാളം അധ്യാപകനായ ഡോ. പ്രമോദ് ഇരുമ്പുഴിയാണ് സംവിധാനം ചെയ്യുന്നത്. സുരേഷ്മിത്ര, ശ്രീനാഥ്. ഇ.വി എന്നിവര്‍ ക്യാമറ ചെയ്യുന്നു. ചടങ്ങില്‍ മനോജ്കുമാര്‍, റീജ, രമേഷ്. പി, രജ്ഞിത്, റിജേഷ്, അനന്തു, ഗോപിക, അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments