Skip to main content

പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി യോഗം 21ന്

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016 -19), ഡിസംബര്‍ 21ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  വേമ്പനാട് തണ്ണീര്‍ത്തടങ്ങളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പ്രത്യേക പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും പൊതുജനങ്ങളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.  തുടര്‍ന്ന് സമിതി വേമ്പനാട് കായലിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.

പി.എന്‍.എക്‌സ്.5337/17

date