Skip to main content

തെരഞ്ഞെടുപ്പ്: അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി 

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം.  ഇതിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ 22) ജില്ലാകലക്ടറുടെ ചേംബറില്‍ പ്രീ പോള്‍ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂം സജീവമായി പ്രവര്‍ത്തിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവുവിന്റെ നിയന്ത്രണത്തിലാണ് നിരീക്ഷണ സംവിധാനം പുരോഗമിക്കുന്നത്. 
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ് നിരീക്ഷണ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇ-ദൂത്, പോള്‍ മാനേജര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് നിരീക്ഷണ സംവിധാനം സജീവമാക്കാന്‍ ഉപയേഗിച്ചിരിക്കുന്നത്.  മുപ്പതിലധികം ആളുകളാണ് കലക്ടറുടെ നേതൃത്വത്തിലുള്ള  കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. വിപുലമായ ആശയവിനിമയ  സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, ഇ.വി.എമ്മുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യാനും എ.ആര്‍.ഒ, വരണാധികാരി തലത്തില്‍ നിരീക്ഷിക്കാനും സംവിധാനമുണ്ട്. 
     ഏതൊക്കെ ഇ.വി.എം മെഷീനുകള്‍ ഏത് സ്റ്റേഷനിലാണ് തുടങ്ങിയ കാര്യങ്ങളും നിരീക്ഷിക്കാന്‍ സാധിക്കും. നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് നിരീക്ഷണം. 
ഇ-ദൂത് :   ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുതല്‍ പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വരെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മിഷനും സംയുക്തമായി ഇ-ദൂത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. തിരഞ്ഞടുപ്പ് ജോലിയില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരാതികള്‍ അറിയിക്കാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും. തിരഞ്ഞടുപ്പ് പ്രക്രിയക്കിടെയുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് വേഗത്തില്‍ കൈമാറാനും പരാതികള്‍ പെട്ടന്ന് പരിഹരിക്കാനും ഇദൂത് സഹായിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സംശയ ദൂരീകരണത്തിനും വിവിധ ഡോക്യുമെന്റുകള്‍ കൈമാറാനുമുള്ള സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ട്.  അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍,  ഇലക്ടോറല്‍ രജിസ്‌റ്റ്രേഷന്‍ ഓഫീസര്‍മാര്‍,  മറ്റ് പോളിംഗ് ഓഫീസര്‍മാര്‍,  സെക്ടറല്‍ ഓഫീസര്‍മാര്‍, എന്നിവരുടെ ഏകോപനവും നിയന്ത്രണവും സംശയനിവാരണവും എല്ലാം ഇ-ദൂത സംവിധാനം വഴി നടത്തും. 
വെബ്അടിസ്ഥാനത്തിലുള്ള സംവിധാനം : ബൂത്തുലെവല്‍ ഓഫീസര്‍മാര്‍,  പോളിങ്ഓഫീസര്‍മാര്‍,  ഭിന്നശേഷി വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, ഭിന്നശേഷിയുള്ളവരെ പോളിങ്ബൂത്തിലെത്തിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സേവകര്‍, റൂട്ട്ഓഫീസര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനം എകോപിപ്പിക്കാന്‍ ജില്ലയുടെ വെബ്‌സൈറ്റില്‍ തിരഞ്ഞെടുപപുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വെബ്അടിസ്ഥാനത്തിലുള്ള സംവിധാനമുണ്ട്;
പോള്‍മാനേജര്‍ :  പോളിങ് സാമഗ്രികളുടെയും ഇവിഎമമുകളുടെയും വിതരണവും  ജില്ലയില്‍ ഇന്നലെ (എപ്രില്‍ 22)     പൂര്‍ത്തിയാക്കി. പോളിങ്‌സാമഗ്രികളുടെയും ഇവിഎമമുകളുടെയും  യഥാസമയ വിതരണത്തിന്റെ വിവരങ്ങളും പോള്‍ മാനേജരിലൂടെ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ്‌സാമഗ്രികള്‍ കൈപ്പറ്റി ബൂത്തിലേക്ക്  പുറപ്പെടുന്നതു മുതല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് സാമഗ്രികള്‍ തിരികെ എല്‍പിക്കുന്നതു വരെ നിശ്ചിത ഇടവേളകളില്‍ പോളിങ്‌ജോലികള്‍ ഈ ഓണ്‍ലൈന്‍ സംവിധാനം വഴി നിരീക്ഷിക്കും. ഓരോ മണിക്കൂറിലും പോളിംഗ് ശതമാനം കൃത്യമായി പോള്‍മാനേജര്‍ ആപ്പ് വഴി രേഖപ്പെടുത്താന്‍ സാധിക്കും.
ഓണ്‍ലൈന്‍ വെബ്കാസ്റ്റിങ്: ക്രമസമാധാനപാലനത്തിന്റെ ഭാഗമായി  ചില ബുത്തുകള്‍ നിരീക്ഷിക്കുന്നതിന് വെബ്കാസ്റ്റിങ് സംവിധാനവുംഒരുക്കിയിട്ടുണ്ട്
    ഭിന്നശേഷി വോട്ടര്‍മാര്‍ക്ക്  സൗകര്യം:  ഭിന്നശേഷിയുള്ള വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വാഹനസഹായം എര്‍പ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായി. വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അതത് ബൂത്ത് ലെവല്‍ ഓഫീസറുമായി ബന്ധപ്പെടാം.  ഇതുവരെ വാഹനസൗകര്യം ആവശ്യപ്പെടാത്ത ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.  ഭിന്നശേഷിയുള്ള വ്യക്തി അവരുടെ ഫോണ്‍ നമ്പര്‍ ബി. എല്‍. ഒ. യ്ക്ക് കൈമാറണം.  വെല്‍ഫെയര്‍ ഓഫീസറോ, റൂട്ട് ഓഫീസറോ ഭിന്നശേഷിയുള്ള വ്യക്തിയെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ യാത്രാ  സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date