Skip to main content

മാനേജ്‌മെന്റ് വിദഗ്ധന്‍: അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പച്ചക്കറി ഉത്പാദന കമ്പനികളുടെ രൂപീകരണത്തിനായി മാനേജ്‌മെന്റ് വിദഗ്ധന്റെ തസ്തികയിലേക്ക് കരാര്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു.  യോഗ്യത : ഐ.ആര്‍.എം.എയില്‍ നിന്ന് പി.ജി.ഡി.ആര്‍.എം (എം.ബി.എ), മലയാളം പരിജ്ഞാനം, കര്‍ഷക -ഉത്പാദന സംഘങ്ങളുടെ രൂപീകരണത്തില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.  ശമ്പളം : മാസം 75,000 രൂപ.  ഒരു വര്‍ഷത്തേക്കാണ് നിയമനം.  

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 15 മിനിറ്റ് പ്രസന്റേഷന്‍ അവതരിപ്പിക്കണം. താത്പര്യമുളളവര്‍ കരിക്കുലം വിറ്റെകള്‍ vcagridir@gmail.com എന്ന ഇ മെയിലില്‍ നവംബര്‍ 15ന് മുമ്പ് അയയ്ക്കണം.  ഫോണ്‍: 0471 2303480.

പി.എന്‍.എക്‌സ്.4700/17
 

date