Skip to main content

ലോക പരിസ്ഥിതി ദിനം 5.75 ലക്ഷം തൈകള്‍ വിതരണം ചെയ്യും

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ ഇനങ്ങളിലുള്ള 5,75,000 വിവിധയിനത്തില്‍പ്പെട്ട തൈകള്‍ വിതരണത്തിന് തയ്യാറായി. ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് വൃക്ഷതൈകള്‍ വിതരണം ചെയ്യുക.   വനംവകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ തിരുവാലി, ഉദിരകുളം എന്നീ നഴ്‌സറികളിലായാണ് തൈകള്‍  തയ്യാറാക്കിയത്. വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മത സ്ഥാപനങ്ങള്‍, എന്‍.ജി.ഒ.കള്‍, മാധ്യമ സ്ഥാപനങ്ങള്‍ മുതലായവക്ക് വിതരണം ചെയ്യും.
    കാവ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി 40,000 എണ്ണം കാവ് ഇനം തൈകളും തിരുവാലി നഴ്‌സറിയില്‍ തയ്യാറാക്കിയിട്ടുണ്ട്ണ്‍്. കാവ് ഉടമസ്ഥര്‍ അപേക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യും.  
    തൈകള്‍ക്കുള്ള അപേക്ഷകള്‍ മെയ് 25നകം മലപ്പുറം സിവില്‍സ്റ്റേഷനിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം. തൈകള്‍ ജൂണ്‍ നാലിനകം വിതരണം ചെയ്യും. കൂടാതെ  സ്വകാര്യ വ്യക്തികള്‍ക്ക് ചെറിയ പലജാതി കൂടതൈകള്‍ 17 രൂപ നിരക്കിലും തേക്ക്, ചന്ദനം, വീട്ടി എന്നീ ഇനത്തില്‍പ്പെട്ട ഒരു വര്‍ഷം പ്രായമുള്ള വലിയ കൂടതൈകള്‍ (ഗോള്‍ഡന്‍ ട്രിനിറ്റി സ്‌കീം) 45 രൂപ നിരക്കിലും നഴ്‌സറികളില്‍ നിന്നും ലഭ്യത അനുസരിച്ച് ലഭിക്കും. ഫോണ്‍ : 8547603857,  8547603864, 8547603858, 8547603868,

 

date