Skip to main content

വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018 -19 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, തത്തുല്ല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. വെള്ളപ്പേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റേയോ മക്കളുടേയോ ബാങ്ക് പാസ്സ് ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷ ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ,് പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

 

date