Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെയും നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ഓഫീസിന്റെ സഹകരണത്തോടെ പട്ടിക വര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് വിവിധ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി സൗജന്യ മത്സരപ്പരീക്ഷാ പരിശീലനം  സംഘടിപ്പിക്കുന്നു.   
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായി നടത്തുന്ന ഈ പരിശീലനം നിലമ്പൂര്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ എടക്കര ഓഫീസിനോടനുബന്ധിച്ചുളള ഹാളില്‍ നടത്തും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ മെയ് 25ന് രാവിലെ ഒമ്പതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എത്തണം.  പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റിന് അര്‍ഹത ഉണ്ടായിരിക്കും.

 

date