Skip to main content

ജീവന്‍ രക്ഷാ അവാര്‍ഡ് ലഭിച്ച അഭിനവിന് ചെക്ക് കൈമാറി

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡായ ജീവന്‍ രക്ഷാപഥക് നേടിയ കെ. കെ അഭിനവിന് ജില്ലാകലക്ടര്‍ അമിത്  മീണ അഭിനവിന് ചെക്ക് കൈമാറി. 2017 ജൂണ്‍ 15 ന് പരപ്പനങ്ങാടിയിലെ നെടുവ വില്ലേജിലെ പച്ചാരിപാടം കനാലില്‍ ഒഴുക്കില്‍പ്പെട്ട എട്ടുവയസ്സുള്ള ആനന്ദിനെ സാഹസികമായി രക്ഷപ്പെടുത്തിയാണ് അഭിനവിനെ ജീവന്‍ രക്ഷാപഥകിന് അര്‍ഹനാക്കിയത്. കാട്ടുങ്ങല്‍ കടുങ്ങച്ചേരി  പരേതനായ ശിവദാസന്റെയും അനിതയുടെ മകനാണ് അഭിനവ്. അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ 10 ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

 

date