Skip to main content

 ദ്വിദിന പരിശീലന ക്യാമ്പ്

ആലപ്പുഴ: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യുക്കേഷൻ ടെക്‌നോളജിയുടെ സഹകരണത്തോടുകൂടി പട്ടികജാതിയിൽനിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽ പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) പ്ലസ് ടു പാസ്സായ 50 വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്ക് 2019 ജൂൺ 4, 5 തീയതികളിൽ   കരിയർ ഗൈഡൻസ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളിൽ കോട്ടയത്തു പരിശീലന ക്യാമ്പ്  നടത്തുന്നു. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.   കുട്ടികൾക്ക് യാത്രാബത്തയ്ക്ക് അർഹത ഉണ്ടായിരിക്കും. പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവ കോർപ്പറേഷന്റെ കോട്ടയം ഹെഡ് ഓഫീസിലേയ്ക്ക് താഴെ പറയുന്ന വിലാസത്തിൽ ഓൺ ലൈനായോ, വാട്ട്‌സ് ആപ്പ് മുഖേനയോ, തപാൽ മാർഗ്ഗമോ, നേരിട്ടോ മെയ് 31ന് മുൻപായി അയച്ചു തരേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ  ബന്ധപ്പെടുക. വിലാസം :  പ്രോഗ്രാം കോ-ഓർഡിനേറ്റർ, പരിശീലന ക്യാമ്പ്,        കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, നാഗമ്പടം, കോട്ടയം. ഫോൺ: 0481 -2564304, 8943879934 വാട്ട്‌സ് ആപ്പ് നമ്പർ : 8943879934.ഇ-മെയിൽ ksdccandrc@gmail.com

വാർഡനെ നിയമിക്കുന്നു
ആലപ്പുഴ:പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഉളള പ്രീ-മെട്രിക് ഹോസ്റ്റൽ, ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിലേക്ക്  2019-20 അധ്യയന വർഷത്തേക്ക്  ദിവസ വേതന അടിസ്ഥാനത്തിൽ വാർഡനെ താൽകാലികമായി നിയമിക്കുന്നു.   45 വയസ്സിനു താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. ബിരുദം, പ്രവ്യത്തി പരിചയം എന്നിവ ഉളളവർക്ക് മുൻഗണന. ഫോൺ നമ്പർ സഹിതമുള്ള വിശദ വിവരങ്ങളോടെ വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ  പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്   സഹിതം മെയ് 30നകം രാവിലെ 11 മണിക്ക് ജില്ലാ പട്ടികജാതി വികസന ആഫീസിൽ (മിനിസിവിൽ സ്റ്റേഷൻ,                   ഫസ്റ്റ് ഫ്‌ളോർ, തത്തംപള്ളി പി.ഒ, ആലപ്പുഴ 688013) തിരഞ്ഞെടുപ്പ് കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണ്. ഫോൺ :- 0477-2252548                             
 

date