Skip to main content

പരീക്ഷ ജനുവരി 17 മുതല്‍

കേരള ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസ്സസിംഗ്) പരീക്ഷ 2018 ജനുവരി 17 മുതല്‍ എല്‍.ബി.എസിന്റെ വിവിധ സെന്ററുകളില്‍ നടത്തും. പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയവര്‍ www.lbscentre.in ലെ  KGTENOVEMBER 2017എന്ന ലിങ്കിലൂടെ സ്വീകാര്യമായ പരീക്ഷാസമയവും, തീയതിയും തെരഞ്ഞെടുക്കണം. കെ.ജി.റ്റി.ഇ പരീക്ഷയ്ക്ക് പങ്കെടുത്ത സ്‌കൂളിനടുത്തുള്ള എല്‍.ബി.എസ് കേന്ദ്രത്തെയാണ് വേഡ് പ്രോസസ്സിംഗ് പരീക്ഷയ്ക്ക പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കേണ്ടത്. സമയക്രമം തിരഞ്ഞെടുത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പ് ലഭിക്കും.  രജിസ്‌ട്രേഷന്‍ സ്ലിപ്പും പരീക്ഷാ ഭവനില്‍ നിന്നും ലഭിച്ച ഹാള്‍ടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവര്‍, മലയാളം ഹയര്‍, ഇംഗ്ലീഷ് ലോവര്‍, ഇംഗ്ലീഷ് ഹയര്‍ വിഷയങ്ങള്‍ക്ക് വ്യത്യസ്ത സമയം തെരഞ്ഞെടുക്കണം. സമയം നിശ്ചയിച്ച് നല്‍കാനുള്ള അവസരം 20 മുതല്‍ ജനുവരി 16 വരെ വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 100 രൂപയും ഹയറിന് 150 രൂപയും പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ അതാത് എല്‍.ബി.എസ് കേന്ദ്രങ്ങളില്‍ അടയ്ക്കണം.

   പി.എന്‍.എക്‌സ്.5391/17

date