Skip to main content

യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതി : റഷ്യന്‍ സംഘം മടങ്ങി

ഇന്റര്‍നാഷണല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ റഷ്യന്‍ യൂത്ത് സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.  കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിച്ചത്.  കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ആണ് കേരളത്തിലെ സന്ദര്‍ശന പരിപാടികള്‍ ഏകോപിപ്പിച്ചത്.  ഡല്‍ഹിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലെത്തിയ സംഘത്തിന് ഹൃദ്യമായ സ്വീകരണം നല്‍കി.  തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ സംഘം 17 ന് രാവിലെ കേരള നിയമസഭ സന്ദര്‍ശിച്ചു.
                                           പി.എന്‍.എക്‌സ്.5394/17
 

date