Skip to main content

പരാതി പരിഹാര സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നു

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018ന്റെ ഭാഗമായുളള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാന്റെയും (ഉയർന്ന പ്രായ പരിധി 62 വയസ്) രണ്ട് അംഗങ്ങളുടെയും (ഉയർന്ന പ്രായ പരിധി 62 വയസ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 17. അപേക്ഷകൾ സെക്രട്ടറി, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കൗൺസിൽ ഓഫീസ്, സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസർച്ച് സെന്റർ  (SHSRC) തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

പി.എൻ.എക്സ്.1901/19

date