Skip to main content

കരാർ നിയമനങ്ങളിൽ സംവരണതത്ത്വങ്ങൾ പാലിക്കണം: പട്ടികജാതി പട്ടികഗോത്രവർഗകമ്മിഷൻ

സർക്കാർ വകുപ്പുകൾ, പൊതുമേഖലാസ്്ഥാപനങ്ങൾ, സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് ജിവനക്കാർക്കു ശമ്പളം നൽകുന്ന സ്വയംഭരണസ്ഥാപനങ്ങളിലെയും കരാർ നിയമനങ്ങളിൽ പബ്‌ളിക് സർവീസ് കമ്മിഷൻ മുഖേനയുള്ള നിയമനങ്ങൾക്കു ബാധകമായ പട്ടികജാതി/പട്ടികവർഗ സംവരണതത്ത്വങ്ങൾ പാലിച്ചുമാത്രമേ നിയമനം നടത്താവൂ എന്ന് പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ഉത്തരവായി. സർക്കാരിന്റെ സഞ്ചിതനിധിയിൽനിന്നും ശമ്പളം നൽകുന്ന തസ്തികകളിലേക്കു നിയമനം നടത്തുമ്പോൾ നിലവിലെ സംവരണതത്ത്വങ്ങൾക്ക് അനുസൃതമായിട്ടാവണം നിയമനങ്ങൾ.  അല്ലെങ്കിൽ സംവരണവിഭാഗങ്ങളെ അത്തരം നിയമനങ്ങളിൽനിന്നും ഒഴിവാക്കുന്ന സ്ഥിതി സംജാതമാകുമെന്നും കമ്മിഷൻ അറിയിച്ചു. ജലവിഭവ, പൊതുമരാമത്ത് വകുപ്പുകൾ, കേരള സ്‌റ്റേറ്റ് ഇലക്ടിസിറ്റി ബോർഡ്, കേരള ജല അതോറിറ്റി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലും കരാർ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള സംവരണക്രമം/തത്ത്വങ്ങൾ പാലിക്കുന്നില്ല എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 
പി.എൻ.എക്സ്.1904/19

date