Skip to main content

72 വാഹനങ്ങള്‍ ലേലം ചെയ്യും

 

കോഴിക്കോട് എക്‌സൈസ് ഡിവിഷന് കീഴിലെ വിവിധ ഓഫീസുകളില്‍  അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയതുമായ 72 വാഹനങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് ലേലം ചെയ്യും. താല്‍പ്പര്യമുള്ളവര്‍ക്ക് അവ സൂക്ഷിച്ചിട്ടുള്ള ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓഫീസ് മേധാവിയുട അനുമതിയോടെ പരിശോധിക്കാം.  ഫോണ്‍ - 0495 2372927. 

 

 

സമ്പൂര്‍ണ മദ്യനിരോധനം

 

ജൂണ്‍ 27 ന് ഉപതെരഞ്ഞടുപ്പ് നടക്കുന്ന എം-78 കൊടുവള്ളി മുനിസിപ്പാലിറ്റി 14 വാരിക്കുഴിതാഴം നിയോജക മണ്ഡലത്തില്‍ 25 ന് വൈകീട്ട് 5 മണിക്ക് ശേഷവും 26,27,28 തീയതികളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

 

മിനിമം വേതന ഉപദേശക സമിതി യോഗം

 

സ്വകാര്യ ക്ഷേത്ര ജീവനം മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ജൂണ്‍ 28 ന് രാവിലെ 11 മണിയ്ക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉപദേശക സമിതി യോഗം ചേരും. യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍ : 0495 2370538.

date