Skip to main content

ക്രിസ്തുമസ്- പുതവത്സരാഘോഷം ലഹരിമുക്തമാക്കാന്‍ കര്‍ശന നടപടി - ജില്ലാ കളക്ടര്‍ കലക്റ്ററേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

 

    ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ വ്യാജ മദ്യം, കഞ്ചാവ്, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനായി പോലീസ്- എക്സൈസ്  -വനം-റവന്യൂ വകുപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി. സുരേഷ് ബാബു പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ ലഹരിവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലഹരിക്കെതിരെയുളള പരാതികള്‍ അറിയിക്കുന്നതിനായി ജില്ലാ കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ലഹരി ഉപയോഗം-വിതരണം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ 0491-2505309 നമ്പറില്‍ അറിയിക്കാം. ടോള്‍ഫ്രീ നമ്പറായ 155358 ലും പരാതികള്‍ സ്വീകരിക്കും. 
    ചെക്പോസ്റ്റുകളിലും ഊടുവഴികളിലും വാഹന പരിശോധന കര്‍ശനമാക്കും. സ്കൂള്‍ - കോളേജ് പരിസരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും.  പോലീസ്- എക്സൈസ്  -വനം-റവന്യൂ വകുപ്പുകളുടെ താലൂക്ക്തല സംയുക്ത സ്ക്വാഡ് രൂപീകരിച്ച് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളെ ലഹരിമുക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. സബ് കളക്ടര്‍ ജറോമിക് ജോര്‍ജ്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date