Skip to main content

ജില്ല പ്രളയാനന്തര പുനർനിർമാണത്തിന്റെ കുതിപ്പിൽ,  നേർസാക്ഷ്യമായി ഇന്ന് പൊതുജനസംഗമം

 

  • ·
    ആലപ്പുഴ: കേരള സംസ്ഥാനം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയദുരന്തത്തിന്റെ മുറിവുകൾ ഉണങ്ങുന്നു.  ജില്ലയിലെ സമസ്തമേഖലകളെയും അതിരൂക്ഷമായി പ്രളയം ബാധിച്ചെങ്കിലും പ്രളയാനന്തര പുന:സൃഷ്ടിയിൽ ജില്ലാ ഭരണകൂടവും മുഴുവൻ വകുപ്പുകളും പൊതുസമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി നവനിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ കുതിക്കുകയാണ്. 

    മഹാപ്രളയം നടന്നതിന്റെ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ ജില്ലയിൽ നടന്നിട്ടുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തന നേർസാക്ഷ്യമാവുകയാണ് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ജനകീയം ഈ അതിജീവനം എന്ന പൊതുജനസംഗമം. ജില്ലയിൽ പൂർണ്ണമായി തകർന്ന 2516 വീടുകളിൽ 837 വീടുകൾ പുനർനിർമ്മിക്കുകയുണ്ടായി. 15 ശതമാനം മുതൽ 74 ശതമാനം വരെ ഭാഗികമായി തകർന്ന 1,00,547 വീടുകളിൽ 88, 140 വീടുകൾ അറ്റകുറ്റപ്പണി  ചെയ്യുന്നതിനുള്ള ധനസഹായം അനുവദിച്ചു. വീടുകളുടെ നിർമ്മാണത്തിനും റിപ്പയറിനുമായി ആകെ 380.26 കോടി രൂപ ചെലവായിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ റോഡുകളും പൊതു ഗതാഗതവും ആകെ
    താറുമാറാകുകയുണ്ടായി. ഇതിൽ 430.93 കിലോമീറ്റർ റോഡുകളും 20 പാലങ്ങളും കലുങ്കുകളും പ്രളയനന്തരം പുനർനിർമ്മിയ്ക്കുകയുണ്ടായി. ഇതിലേക്ക് 32.44 കോടി രൂപയാണ് ഇതുവരെ ചെലവായത്. ജില്ലയിലെ പ്രധാന ഉത്പാദന മേഖലയായ കാർഷികമേഖലയിൽ 18460 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചതിൽ 69726 കർഷകർക്ക് ദുരിതാശ്വാസ സഹായം നൽകി. വിള ഇൻഷ്വറൻസ് ഇനത്തിൽ 3827 കർഷകർക്കും പ്രളയഫലമായി അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതിന് 40240 കർഷകർക്കും നെൽവിത്ത് സഹായമായി 52365 കർഷകർക്കും മണ്ണ് സംരക്ഷണത്തിനുള്ള ധനസഹായമായി 21137 പേർക്കും ഹോർട്ടികൾച്ചർ പ്രളയം സ്‌പെഷ്യൽ പാക്കേജ് പ്രകാരം 257288 കർഷകർക്കും ധനസഹായം നൽകിയിട്ടുണ്ട്. 10.46 കോടി രൂപ കൃഷി പുനർജ്ജീവിപ്പിക്കുന്നതിനായി വിതരണം ചെയ്തു. 
    വിദ്യാഭ്യാസ മേഖലയിൽ സ്‌കൂളുകൾ, അംഗനവാടികൾ എന്നിവയുടെ പുനർനിർമാണത്തിനും കുട്ടികൾക്ക് പഠന സഹയോപാധികൾ വിതരണം ചെയ്തതിനുമായി 5136000 രൂപ ചെലവഴിക്കുകയുണ്ടായി. മൃഗസംരക്ഷണ മേഖലയിലും അർഹമായ സഹായം എത്തിക്കുവാൻ കേരള സർക്കാരിനായിട്ടുണ്ട്. 23,529 ക്ഷീരകർഷകർക്ക് സഹായം നൽകി. 468 പശുക്കളെയും 1265 ആടുകളേയും 94.37 മെട്രിക് ടൺ കാലിത്തീറ്റയും വിതരണം ചെയ്തിട്ടുണ്ട്.

    ആരോഗ്യമേഖലയിൽ 60 ലക്ഷം രൂപ ചെലവിൽ 6 ആശുപത്രികൾ പുനരുദ്ധരിച്ചു. വൈദ്യുതി മേഖലയിൽ 3,23,451 വൈദ്യുതി കണക്ഷനുകുൾ പുന:സ്ഥാപിച്ചുനൽകി. ഇതിനുമാത്രമായി 1.74 കോടി രൂപയാണ് ചെലവായത്. ട്രാൻസ്‌ഫോർമറുകൾ പുനസ്ഥാപിക്കുന്നതിന് 1.06 കോടി രൂപ ചെലവാക്കി.  1469 പോസ്റ്റുകൾ പുനസ്ഥാപിച്ചു. 179.62 കിലോമീറ്റർ  വൈദ്യുത ലൈൻ പുനഃസ്ഥാപിച്ചിട്ടുണ്ട്. മഹാപ്രളയത്തിൽ അവശ്യരേഖകൾ നഷ്ടപ്പെട്ടവർക്ക് അദാലത്തുകൾ നടത്തി 3,779 പേർക്ക് രേഖകൾ നൽകി.

    പ്രളയാനന്തരം സ്ത്രീശാക്തീകരണത്തിനായി കുടുംബശ്രീമുഖേന കുടുംബസഹായ വായ്പയായി 40638 വനിതകൾക്കായി 348.65 കോടി രൂപയും ചെറുകിട വ്യവസായികൾക്കും കച്ചവടക്കാർക്കുമായി ഉജ്ജീവന സഹായ പദ്ധതിയിലൂടെ 122 പേർക്ക് 63653000  രൂപയും വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'ജനകീയം ഈ അതിജീവനം' പൊതജനസംഗമം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്റെ അദ്ധ്യക്ഷതയിൽ  പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരനാണ്  ഉദ്ഘാടനം ചെയ്യുക. 
    ചടങ്ങിൽ  സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതി പ്രകാരമുള്ള 25 വീടുകളുടെ താക്കോൽദാനം നടക്കും. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള സ്വാഗതവും റിപ്പോർട്ടും അവതരിപ്പിക്കുന്ന ചടങ്ങിൽ  പ്രളയത്തിൽ വള്ളങ്ങൾ നഷ്ടപ്പെട്ട 36 പേർക്ക് ചെറുവള്ളങ്ങളും സ്‌കൂൾ കുട്ടികൾക്ക് 50 സൈക്കിളുകളും വിതരണം ചെയ്യും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച 8 അംഗനവാടി കെട്ടിടങ്ങളുടെ താക്കോൽദാനവും യോഗത്തിൽ നടക്കും. യോഗത്തിൽ എല്ലാവരും പങ്കെടുത്ത് വിജയമാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.   

    കോർപ്പറേഷന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് 

പതാക ഉയർത്തി

ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കയർ കോർപ്പറേഷൻ അങ്കണത്തിൽ ചെയർമാൻ റ്റി. കെ. ദേവകുമാർ പതാക ഉയർത്തി. ഒരു വർഷം നീണ്ടു നിൽക്കുന്ന 50-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഗുണമേന്മ വർഷമായി ആചരിക്കുന്നതോടൊപ്പം ഈ വർഷം 300 കോടി രൂപയുടെ വിറ്റുവരവാണ് കയർ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ എക്‌സ്‌പോർട്ട് പ്രൊസസിംഗ് പാർക്ക് കണിച്ചുകുളങ്ങരയിൽ ആരംഭിക്കുമെന്നും അത്യാധുനിക റബ്ബറൈസ്ഡ് കയർ മെത്തകളുടെ നിർമ്മാണത്തിന് അത്യുൽപ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുമെന്നും ചെയർമാൻ അറിയിച്ചു. ചകിരിക്ഷാമം പരിഹരിക്കുന്നതിനായി അത്യുൽപ്പാദന ക്ഷമതയുള്ള ചകിരി മില്ലുകൾ സ്ഥാപിക്കുമെന്നും കഴിയുന്നത്ര ചകിരി ലക്ഷദ്വീപിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുമെന്നും ചെയർമാൻ പറഞ്ഞു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. 
വാഹന പുനർ ലേലം
ആലപ്പുഴ: പഞ്ചായത്ത് ഡയറക്ടറുടെ  ഉടമസ്ഥതയിലുള്ള 2004 മോഡൽ കെ.എൽ.01.എ.ഇ.809 നമ്പർ  അംബാസഡർ കാർ ലേലം ചെയ്യുന്നു. ജൂലൈ 29ന് രാവിലെ 11ന്  പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ലേലം. ലേലം സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ അറിയാം. വിശദവിവരത്തിന് ഫോൺ: 0477 2251599, 9796043600.

പൊതു വിദ്യാഭ്യാസ സ0രക്ഷണ യജ്ഞം
പ്രൈമറി വിദ്യാലയങ്ങളും ഹൈടെക്കിലേക്ക്

 ആലപ്പുഴ: സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സ0രക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രൈമറി വിഭാഗം സ്‌കൂളുകളും ഹൈടെക്കാവുന്നു. ജില്ലയിലെ 8 മുതൽ 12 വരെയുള്ള 2736 ക്ലാസ്സ് മുറികൾ ഇതിനോടക0 ഹൈടെക്കാക്കിയിരുന്നു. ഈ അക്കാദമിക് വർഷം ജൂലായ് അവസാനത്തോടെ ജില്ലയിലെ 534 പ്രൈമറി സ്‌കൂളുകളിൽ ഒന്നാം ഘട്ടം ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമാകു0. ആലപ്പുഴ,അമ്പലപ്പുഴ,ഉപജില്ലകളിൽ ഹൈടെക്ക് ലാബ് നവീകരണ0 പൂർത്തിയായി. ബജറ്റിൽ സർക്കാർ-എയിഡഡ് പ്രൈമറി സ്‌കൂളുകളിൽ ഹൈടെക്ക് ലാബ് സജ്ജീകരണ0 കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ലാബിനുളള പശ്ചാത്തല സൗകര്യവു0,കുട്ടികളുടെ എണ്ണവു0 പരിഗണിച്ച് ഐടി അറ്റ് സ്‌കൂൾ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സ്‌കൂളുകൾക്ക് മുൻഗണന ക്രമത്തിൽ ഉപകരണങ്ങൾ വിതരണം ചെയ്തു തുടങ്ങി. ഇതോടെ 534 പ്രൈമറി സ്‌കൂളുകൾ ഈ മാസത്തോടെ സാങ്കേതിക സൗഹൃദമായി മാറു0. ലാപ്‌ടോപ്പ്,മൾട്ടി മീഡിയ,പ്രെജക്ടർ,യുഎസ്ബി,സ്പീക്കർ,മൾട്ടി ഫ0ഗ്ഷൻ പ്രിന്റർ,42 ഇഞ്ച് എൽ. ഇഡി ടിവി, തുടങ്ങിയ ഉപകരണങ്ങളാണ് എൽ. പി, യൂ. പി. വിഭാഗം ലാബുകൾക്ക് ലഭിക്കുക. പുതിയ സാങ്കേതിക വിദ്യ സ്വയത്തമാക്കാനുളള പരിശീലനം മുഴുവൻ പ്രൈമറി വിഭാഗം അധ്യാപകർക്കു0  അവിധിക്കാലത്ത് ലഭ്യമാക്കിയിരുന്നു. കൂടാതെ പാ0ഭാഗങ്ങളുടെ വിനിമയത്തിനു സഹായകരമായ ഡിജിറ്റൽ വിഭവങ്ങൾക്കു0 ആസൂത്രണങ്ങൾക്കുമുള്ള  സമഗ്രപോർട്ടൽ പ്രൈമറി സ്‌കൂളുകൾക്ക് ലഭ്യമാക്കു0. തുടർന്ന് ഐറ്റി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ ആവശ്യമെങ്കിൽ അധ്യാപകർക്കായി തുടർ പരിശീലനങ്ങൾ സ0ഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നനും, കൈറ്റ് കോ-ഓർഡിനേറ്റർ എ. ഒ. രാജേഷും പറഞ്ഞു.

 

date