Skip to main content

വകുപ്പുകളിൽ ഇന്റേൺഷിപ്പിനായുള്ള പരീക്ഷ നടത്തി

ആലപ്പുഴ: ജില്ല കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക്   സംഘടിപ്പിക്കുന്ന  ഇന്റേൺഷിപ്പിനുള്ള തെരഞ്ഞെടുപ്പ് പരീക്ഷ നടന്നു. ജില്ലാ ഭരണകൂടം അസ്സാപ്പുമായി സഹകരിച്ചാണ് പരിപാടി നടക്കുന്നത്. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന മാർക്ക് നേടിയ ഇരുപത്തിയഞ്ചു പേർക്ക് വിവിധ വകുപ്പുകളിൽ അവസരം ലഭിക്കും. ബേസിക് ഡിഗ്രിയുള്ളവർക്കാണ് അവസരമെങ്കിലും  എം.എസ്.ഡബ്ല്യൂ, ബിടെക്ക്, എം.ടെക്ക്, എം.ബി.എ, ഡിസാസ്റ്റർ മാനേജ്മെന്റ്, ജേർണലിസം എന്നീ വിഷയങ്ങൾ പഠിച്ചവർക്കും അവസരം നൽകുന്നുണ്ട്. ഇരുനൂറോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ജില്ലാ കളക്ടറുടെ കളക്ടർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

date