Skip to main content

നിർമ്മാണ കരാറുകാർക്കായി പ്രത്യേക പരിശീലന അക്കാഡമി തുടങ്ങും:മന്ത്രി.ജി.സുധാകരൻ

ഹരിപ്പാട്: സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കരാറുകാർക്കായി പ്രത്യേക പരിശീലന അക്കാഡമി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.നിലവിൽ സംസ്ഥാനത്തെ റോഡുകളെല്ലാം തന്നെ ഉന്നത നിലവാരത്തിലാണ് നിർമ്മിക്കുന്നത്.എന്നാൽ ഇതിന് കൂടുതൽ സഹായകരമാവുന്ന രീതിയിൽ നിൻമ്മാണ കരാറുകാർ ലോകോത്തര നിലവാരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും ഏറെ പഠിക്കാനുണ്ട്്.ഇതിനായാണ് കോൺട്രാക്ടേഴ്സ് അക്കാഡമി തുടങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.ഹരിപ്പാട് നിർമ്മാണം പൂർത്തീകരിച്ച കീരിക്കാട്-കനകക്കുന്ന് റോഡിന്റെ ഉദ്ഘാടനം നർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.റോഡ് നിർമ്മാണത്തിന്റെ കാര്യത്തിൽ കരാർ ഏറ്റെടുത്ത ശേഷം നിർമ്മാണ പ്രവർത്തനത്തിൽ അലംഭാവം പല കരാറുകാരിൽ നിന്നും ഉണ്ടാവുന്നുണ്ടെന്ന യോഗാദ്ധ്യക്ഷനായ രമേശ് ചെന്നിത്തല എം.എൽ.യുടെ അഭിപ്രായത്തോട് അത്തരക്കാരുടെ ലൈസൻസ് റദ്ധാക്കുന്നതടക്കമുളള കർശന നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി പ്രതികരിച്ചു.

2017-18 ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച 4.84 കോടി രൂപ വിനിയോഗിച്ചാണ് കീരിക്കാട്-കനകക്കുന്ന് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്.രമേശ് ചെന്നത്തല എം.എൽ.എ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസൻ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥൻ,മുൻ എം.എൽ.എ അഡ്വ:ബി.ബാബുപ്രസാദ്,ജില്ലാ പഞ്ചായത്തംഗം ബബിതാ ജയൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.സുജിത്ത്,ബി.വേണുപ്രസാദ്,ഉദ്യോഗസ്ഥരായ ബി.വിനു,അംബിക തുടങ്ങിയവർ സംസാരിച്ചു.
(ചിത്രമുണ്ട്)

date