Skip to main content

കൈത്തറി മേള

ഓണത്തോടനുബന്ധിച്ച് സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്ര പ്രദര്‍ശന വില്‍പ്പന മേള  ഓഗസ്റ്റ് 19ന് ആരംഭിക്കും. കോട്ടയം ജില്ലാ ആശുപത്രിക്ക് സമീപം ഹാന്‍വീവ് ഷോ റൂമില്‍ രാവിലെ 10.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും.

 ആദ്യവില്പന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. കെ കൃഷ്ണനും പുതിയതായി രൂപകല്‍പന ചെയ്ത സാരികള്‍  വിപണിയില്‍ ഇറക്കുന്നതിന്‍റെ ഉദ്ഘാടനം കോട്ടയം നഗരസഭാ അധ്യക്ഷ ഡോ. പി. ആര്‍ സോനയും നിര്‍വഹിക്കും. സെപ്റ്റംബര്‍ ഒന്‍പത് വരെ നടക്കുന്ന മേളയില്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം ഗവണ്‍മെന്‍റ് റിബേറ്റ്  ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് സൗകര്യമുണ്ട്.

date