Skip to main content

എസ്.ആർ.സി.യോഗ പ്രോഗ്രാം: 27 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ നേതൃത്വത്തിലുളള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഈ മാസം 27 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33.  https://srccc.in/download  എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 0471-2325101, 2325102.
പി.എൻ.എക്സ്.2961/19

 

date