Skip to main content

കാസര്‍കോട്  പി ആര്‍ ഡി പത്രക്കുറിപ്പ്

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
കുറ്റിക്കോല്‍ ഗവണ്‍മെന്റ്  ഐ ടി ഐ യില്‍  ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനത്തിന്  ഈ മാസം 20 ന് രാവിലെ 10.30 ന്  അഭിമുഖം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍   അഭിമുഖത്തിന്  ഹാജരാകണം. ഫോണ്‍: 04994 206200

സീറ്റൊഴിവ്

പുല്ലൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എസ്.സി വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുളള അപേക്ഷകര്‍ ഈ മാസം 20 നകം ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക.കൂടുതല്‍ വിവരങ്ങള്‍ക്ക്  - 0467 2268174. 
 

ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം

കാസര്‍കോട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന നാല് മാസത്തേക്കുള്ള ഹ്രസ്വകാല ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ ഈ മാസം  25 നകം അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത  എസ് എസ് എല്‍ സി.ഫോണ്‍ -  04994256440,  9497142587
 

ഹിസ്റ്ററി  ഗസ്റ്റ് ലക്ചര്‍ ഒഴിവ്

മങ്കട ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  ഹിസ്റ്ററി വിഷയത്തില്‍ അതിഥി അധ്യാപകരെ തിരഞ്ഞെടുക്കുന്നു. കൂടിക്കാഴ്ച ഈ മാസം 20 ന്  രാവിലെ 10.30 ന് കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍ നടത്തുന്നു.ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാവണം. .  ഫോണ്‍: 04933-202135

സംരംഭകത്വ ശില്‍പശാല

കാസര്‍കോട് ജില്ലയിലെ സംരംഭകര്‍ക്കായി ഗ്രാമവികസന മന്ത്രാലയം, ലീഡ് ബാങ്ക്, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ,കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍, നബാര്‍ഡും ചേര്‍ന്ന്  ഈ മാസം 19 ന്  രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ  കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംരംഭകത്വ ശില്‍പശാല നടത്തുന്നു.പരിപാടിയില്‍  ആര്‍ എസ് ഇ ടി ഐ യുടെ ദേശീയ ഡയറക്ടര്‍ പി.സന്തോഷ് സംരംഭകര്‍ക്കായുള്ള ദേശീയ അവാര്‍ഡ് നോമിനേഷനെകുറിച്ച് ക്ലാസെടുക്കും. വിവിധതരം എം.എസ്.എം.ഇ വായ്പകളെകുറിച്ചുള്ള അവബോധന ക്ലാസും ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ ഈ മാസം 19 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ എത്തണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.  കൂടുതല്‍വിവരങ്ങള്‍ക്ക്-0467 2268240 
 

നോര്‍ക്ക പുനരധിവാസ പദ്ധതി:
പരിശീലന പരിപാടി 26 ന്

കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഈ മാസം 14 ന് നടത്താനിരുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സിന്റെ പരിശീലന പരിപാടി  ഈ മാസം 26 ന് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടത്തും
 

ഒമാനില്‍ സന്ദര്‍ശക വിസയില്‍  പോകുന്നവര്‍
ജാഗ്രത പാലിക്കണം

കുടുംബ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ട്രാവല്‍ ഏജന്‍സികള്‍ മുഖേന  ഒമാനില്‍ എത്തി നിര്‍മ്മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍  അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്നു. വിസിറ്റിങ് വിസ വഴി എത്തിയാല്‍ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ച് വച്ച് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശക വിസ നല്‍കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.  ഏതാനും ആഴ്ചകള്‍ക്കോ, ഒരു മാസത്തേയ്ക്കോ ലഭിക്കുന്ന സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും 10 ഒമാനി റിയാല്‍ (ഏകദേശം 1800 രൂപ) പിഴ അടയ്ക്കണം. അതിനാല്‍ സന്ദര്‍ശക വിസയില്‍ ഒമാനില്‍ പോകുന്നവര്‍ ഇത്തരം  കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും  നോര്‍ക്ക റൂട്ട്സ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

മ്യൂറല്‍ പെയിന്റിങ് കോഴ്‌സ്
  വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന മ്യൂറല്‍ പെയിന്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു . 20 നും 45 നും ഇടയില്‍ പ്രായമുള്ള , എസ് എസ് എല്‍ സി വരെ പഠിച്ച യുവതി -യുവാക്കള്‍ക്ക്  അപേക്ഷിക്കാം . പരിശീലനം, ഭക്ഷണം ,താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും . ഈ മാസം 22 നകം അപേക്ഷ നല്‍കണം. ബി പി എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.വിലാസം : ഡയറക്ടര്‍ ,വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് , ആനന്ദാശ്രമം പി ഒ , കാഞ്ഞങ്ങാട് -671531 . ഫോണ്‍ നമ്പര്‍ :04672268240. 
 

മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.  ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് എന്നിവയ്ക്ക്   ഈ മാസം 24 വരെ അപേക്ഷിക്കാം. 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം.  എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.  അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.                                                             
 

ആക്ഷേപം അറിയിക്കാം

വലിയപറമ്പ ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിട ഉടമസ്ഥരില്‍ നിന്നും കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജലവിതരണം, തെരുവ് വിളക്കുകള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം  സേവന നികുതി ചുമത്തുന്നതിനായി  ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.ഇത്  സംബന്ധിച്ച ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ അറിയിക്കാനുണ്ടെങ്കില്‍ 30 ദിവത്തിനകം വലിയപറമ്പ ഗ്രാമപഞ്ചായത്ത് കാര്യലയത്തില്‍ നല്‍കണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ഇത് സംബന്ധിച്ച വിജ്ഞാപനം അന്തിമമായി പ്രസിദ്ധീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

ഫിസിയോതെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ ആവശ്യത്തിലേക്ക് ഒരു ഫിസിയോതെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഒരു വര്‍ഷത്തില്‍ 20 ഹോം കെയര്‍ ആണ് നടത്തേണ്ടത്.  ബി.പി.ടി ബിരുദം  ആണ്  യോഗ്യത. മുന്‍പരിയമുളളവര്‍ക്ക് മുന്‍ഗണന.  ഈ മാസം 24 ന് രാവിലെ 11 ന്  കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.  ഫോണ്‍- 0467 2235053. 
 

ഭരണഭാഷാ  സേവന പുരസ്‌കാരത്തിന് അപേക്ഷിക്കാം

ഭരണഭാഷാ സേവന പുരസ്‌കാരം (സംസ്ഥാന തലം) ക്ലാസ് 1, ക്ലാസ് 2, ക്ലാസ് 3 ജീവനക്കാര്‍ക്കും, ഭരണഭാഷാ സേവനപുരസ്‌കാരം(സംസ്ഥാന തലം)   ക്ലാസ് 3 ജീവനക്കാര്‍ക്ക് മാത്രമായും (ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ വിഭാഗം), ഭരണ ഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം(സംസ്ഥാന തലം) എല്ലാ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും,ഭരണഭാഷാ സേവന പുരസ്‌കാരം (ജില്ലാതലം) ക്ലാസ് 3 ജീവനക്കാര്‍ക്കും, മികച്ച വകുപ്പ്,ജില്ല (സംസ്ഥാനതലം)എന്നിവയ്ക്കുളള അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31 .കൂടുതല്‍ വിവരങ്ങള്‍ക്ക് https://glossary. kerala.gov.in/orders.php. 

ജില്ലാതല സിവില്‍ സര്‍വ്വീസ് മത്സരം മാറ്റിവെച്ചു

ഈ മാസം 19,20 തീയ്യതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് മത്സരം മഴ കാരണം മാറ്റിവെച്ചു.  പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
 

എംപവര്‍മെന്റ് കമ്മിറ്റി യോഗം

ജില്ലാതല എംപവര്‍മെന്റ് കമ്മിറ്റി യോഗം ഈ മാസം 31 ന് വൈകിട്ട് നാലിന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

വനിത സെക്യൂരിറ്റി ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ വനിത സെക്യൂരിറ്റി തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു.  50 വയസ്സിന് താഴെ പ്രായമുളള എസ്.എസ്.എല്‍ സി വിദ്യഭ്യാസ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ കായികക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, മറ്റ് അസല്‍ സര്‍ട്ടിഫിക്കറ്റകളും പകര്‍പ്പും സഹിതം ഈ മാസം 27 ന് രാവിലെ 10.30 ന്  ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 

 

date