Skip to main content

ദുരിതാശ്വാസ നിധിയിൽ മത്സ്യഫെഡ് ജീവനക്കാർ 60 ലക്ഷം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മത്സ്യഫെഡിലെ ജീവനക്കാർ ആദ്യഗഡുവായ 60 ലക്ഷം രൂപ നൽകി. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൾഡും മറ്റുദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. നേരത്തെ 147 പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾ സമാഹരിച്ച 12.92 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. 2018 ആഗസ്റ്റിൽ മഹാപ്രളയകാലത്ത് ദുരിത മേഖലകളിലെ രക്ഷാപ്രവർത്തനത്തിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഏകോപനത്തിനും വള്ളങ്ങൾക്ക് ആവശ്യമായ ഇന്ധനവും മറ്റും നൽകുന്നതിനും രക്ഷാപ്രവർത്തനത്തിനിടെ മത്സ്യബന്ധനോപകരണങ്ങ ൾക്കുണ്ടായ കേടുപാടുകൾ തീർക്കുന്നതിലും മത്സ്യഫെഡ് നിർണായക പങ്ക് വഹിച്ചിരുന്നു.
പി.എൻ.എക്സ്.2966/19

date