Skip to main content

സി.ഇ.ടിയിൽ എം.സി.എ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.റ്റി) എം.സി.എ റെഗുലറിൽ ഒഴിവുള്ള സീറ്റുകളിൽ എൽ.ബി.എസിന്റെ നിലവിലുള്ള റെഗുലർ റാങ്ക് പട്ടികയിൽ നിന്നും ആഗസ്റ്റ് 20ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ രാവിലെ 11ന് മുമ്പ് കോളേജിലെത്തി രജസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്‌പോട്ട് അഡ്മിഷനിൽ നേരിട്ടെത്താൻ  സാധിക്കുന്നില്ലെങ്കിൽ നിശ്ചിത അധികാര പത്രത്തിൽ പകരക്കാരെ നിയമിക്കാം. അധികാര പത്രമാതൃക (Annexure 8) www.lbscentre.in ൽ ലഭ്യമാണ്. സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികൾ എൻ.ഒ.സി. ഹാജരാക്കണം.
പി.എൻ.എക്സ്.2970/19

date