Skip to main content

കൃഷി നാശനഷ്ടം: ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘം പരിശോധന നടത്തി

കാലവർഷക്കെടുതിയിൽ കൃഷി നാശം നേരിട്ട പ്രദേശങ്ങളിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘം പരിശോധന നടത്തി. കോൾ പാടശേഖരങ്ങൾ കൊടകര, മാള, പുഴയ്ക്കൽ തുടങ്ങിയ കാർഷിക മേഖലകളുമാണ് സംഘം സന്ദർശിച്ചത്. സംസ്ഥാനത്തൊട്ടാകെ വിവിധ ജില്ലകളിൽ കനത്ത മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംഘം പര്യടനം നടത്തിയത്. മീഡിയാ ലെയ്‌സൺ ഓഫീസർ ഡോ. റ്റി.വി. രാജേന്ദ്രലാലിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധനയ്ക്കും ചിത്രീകരണത്തിനുമായി എത്തിയത്. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ മിനി, ഗോപീദാസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ നരേന്ദ്രൻ, ഷേർലി എന്നിവർ സംഘത്തെ അനുഗമിച്ചു. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തൊട്ടാകെയുളള കൃഷിനാശം വളരെ വേഗം തന്നെ വിലയിരുത്തുന്നതിനു വേണ്ടിയാണ് പ്രത്യേക സംഘം രൂപീകരിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ വിവിധ ജില്ലകളിൽ പര്യടനം ആരംഭിച്ചിരിക്കുന്നത്.

date