Skip to main content

മഴക്കെടുതി ; വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ  അവലോകന യോഗം ചേർന്നു 

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിച്ച പ്രദേശങ്ങൾ ശുചിയാക്കുന്നത് സംബന്ധിച്ച് അവലോകനയോഗം ചേർന്നു. ബ്ലോക്ക് തലത്തിൽ ഗ്രാമ പഞ്ചായത്തുകളിലെ ശുചീകരണത്തിന്റെ ചുമതല വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നൽകും. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കെ.എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പെർഫോമൻസ് ഓഡിറ്റ് വിഭാഗം സെക്ഷൻ ഓഫീസർ വി. മധുസൂദനൻ ശുചീകരണം സംബന്ധിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്പി വത്സല ബാബു നന്ദി പറഞ്ഞു.
 

date