Skip to main content

മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വ്യവസായ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാർജിൻമണി വായ്പ കുടിശ്ശിക അടച്ചു തീർക്കാൻ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം 2019 ആഗസ്റ്റ് എട്ട് മുതൽ നവംബർ ഏഴ് വരെയുള്ള കാലയളവിൽ നിബന്ധനകൾക്ക് വിധേയമായി വായ്പാ കുടിശ്ശിക തീർപ്പാക്കാം.
പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കും. ആറു ശതമാനം നിരക്കിൽ പലിശ കണക്കാക്കി പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്യും. ഇപ്രകാരം കണക്കാക്കുന്ന പലിശ മുതൽത്തുകയേക്കാൾ അധികരിക്കുന്നപക്ഷം മുതൽതുകയ്ക്ക് തുല്യമായി പലിശതുക നിജപ്പെടുത്തും.  കണക്കാക്കുന്ന വായ്പ കുടിശ്ശിക തുകയുടെ (മുതലും 50 ശതമാനം പലിശയും) 50 ശതമാനം ആദ്യഗഡുവായി ഈ ഉത്തരവ് തിയതി (08.08.2019) മുതൽ മുന്നുമാസത്തിനകം അടയ്ക്കണം. ബാക്കി കുടിശ്ശിക ഒരു വർഷത്തിനുള്ളിൽ രണ്ട് ഗഡുക്കളായി അടച്ച് ലോൺ അക്കൗണ്ട് തീർപ്പാക്കാമെന്നും വ്യവസായ വാണിജ്യ ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
പി.എൻ.എക്സ്.2971/19

date