Skip to main content

താമരക്കുളം ശുചീകരിച്ചു

 

 

ജനകീയ പങ്കാളിത്തത്തോടെ 22 വർഷം മുമ്പ് 1997 ൽ പുനർനിർമ്മിച്ച വെസ്റ്റ്ഹിൽ വരയ്ക്കൽ താമരക്കുളവും പരിസരവും  നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ വൃത്തിയാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ള്ള 72 യുത്ത് ക്ലബ് പ്രവർത്തകർ ശ്രമദാനത്തിൽ പങ്കാളികളായി.മേയർ തോട്ടത്തിൽ രവീന്ദ്രൻ, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോ ഓർഡിനേറ്റർ എം.അനിൽകുമാർ., കൗൺസിലർ ആശാ ശശാങ്കൻ, കെ.എസ്.വിഷ്ണു, പി.ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.

1997 ൽ അന്നത്തെ ജില്ലാ കലക്ടറായിരുന്ന മനോജ് ജോഷിയുടെ നിർദേശാനുസരണം നെഹ്റു യുവകേന്ദ്രയുടെ ക്ലബുകളും വിവിധ സംഘടനകളും ഏജൻസികളുടെയും നേതൃത്വത്തിൽ ഒരു മാസം നീണ്ട് നിന്ന ശ്രമദാനത്തിനൊടുവിലാണ്  മാനാഞ്ചിറക്ക് സമാന മായ മറ്റൊരു ജലാശായം ഉടലെടുത്തത്. അന്നത്തെ സാമുതിരി രാജാവ് പൊതു ആവശ്യങ്ങൾക്കായി സ്ഥലം വിട്ട്  നൽകുകയായിരുന്നു.
ശ്രമദാന പ്രവർത്തനങ്ങൾ നേരിൽ കണ്ട അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ടി.ശിവദാസമേനോൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് കോർപ്പറേഷന് 25 ലക്ഷം അനുവദിച്ച തുപയോഗിച്ചാണ് ചുറ്റുമതിൽ പണിതത്.

 പ്രളയ ശുചീകരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നെഹ്റു യുവകേന്ദ്രയുടെ 72  യൂത്ത് ക്ലബ് പ്രവർത്തകർ യുത്ത് ഹോസ്റ്റലിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഇന്നലെ ഒളവണ്ണ പഞ്ചായത്തിലെ 10വീടുകൾ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ  ശുചീകരിച്ചിരുന്നു.

 

 

 

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി; സ്കൂളുകൾ തുറന്നു പ്രവർത്തിക്കും

 

 

ജില്ലയിൽ കാലവർഷക്കെടുതിയെ തുടർന്ന് അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്ന എല്ലാ സ്കൂളുകളും (69 എണ്ണം) അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.

 ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ഇവയെല്ലാം നാളെ തുറന്നു പ്രവർത്തിക്കും. ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഇല്ലാതിരുന്ന
ഓമശ്ശേരി ഫോളി ഫാമിലി സ്കൂളിലെ മൂന്ന് റൂമുകൾ ( 2 ലാബ് ,ഒരു ക്ലാസ് റൂം) ഒഴികെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കി. ഇതിൽ ലാബുകൾ സുരക്ഷിതമാകും വരെ അടച്ചിടുകയും ക്ലാസ്സ് മറ്റൊരു മുറിയിൽ പ്രവർത്തിക്കുകയും ചെയ്യും.

date