Skip to main content

ഡോക്‌സി ഡേ ജില്ലാതല ഉദ്ഘാടനം

ഡോക്‌സി ഡേ ജില്ലാതല ഉദ്ഘാടനം

 

ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കി ഉദ്ഘാടനം ചെയ്തു. പ്രളയജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന  എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മന്ത്രിയും കലക്ടറും ചടങ്ങില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചു. 

 

സര്‍ക്കാര്‍ ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയവ വഴി ഗുളികവിതരണം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.  മലിന ജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ ഗുളിക കഴിച്ചുവെന്നു ഉറപ്പു വരുത്താന്‍ ഇനിയുള്ള ആറ് ശനിയാഴ്ചകളിലും ഡോക്സി ഡേ സംഘടിപ്പിക്കും. 

 

പ്രതിരോധ ഗുളികകള്‍ പരമാവധി പേരിലെത്തിക്കാനാണ് ഡോക്സി ഡേ ആചരിക്കുന്നത്. മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ 200 എം.ജി. (100 എം.ജി. വീതമുള്ള 2 ഗുളികകള്‍) കഴിക്കണം.

 

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി, അഡിഷണല്‍ ഡി.എം.ഒ ഡോ.ആശാദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, മാസ് മീഡിയ ഓഫീസര്‍ എം.പി മണി, ഡെ.മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു. 

 

നെഹ്റു യുവ കേന്ദ്ര വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി    

 

പ്രളയ ശേഷം ചെളി വന്ന് നിറഞ്ഞ ഒളവണ്ണ പഞ്ചായത്ത് തൊണ്ടിലകടവിലെ വഴികളും വീടുകളും നെഹ്റു യുവ കേന്ദ്ര വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി.    ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍, കെ. എസ് .വിഷ്ണു, ഹസ്സന്‍. വി.എസ്, അഫം അഹമ്മദ്. വി. പി.എം., സുധീഷ്. എസ്, അനുശ്രീ പി.എം. എന്നിവര്‍ നേതൃത്വം നല്‍കി.  

 

പ്രളയബാധിതര്‍ക്ക്  സഹായവുമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത്

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രളയ ബാധിതരായ 450 കുടുംബങ്ങള്‍ക്ക് ഗ്യഹോപകരണ കിറ്റും, മെത്തയും, തലയിണയും  വിതരണം ചെയ്തു. മുന്‍കൈ എടുത്ത് വിവിധ സന്നന്ധ സംഘടനകള്‍ വഴി അഴിയൂര്‍ പഞ്ചായത്താണ് സഹായം നല്‍കിയത്. കിറ്റ് വിതരണം കെ.മുരളിധരന്‍ എം.പി നിര്‍വ്വഹിച്ചു.  മെത്തയും തലയിണയും.സി.കെ.നാണു എം.എല്‍.എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോട്ടയില്‍ രാധാകൃഷണന്‍, വൈസ് പ്രസിഡന്റ് റീന രയരോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഏ.ടി.ശ്രീധരന്‍, ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍, കെ.പ്രമോദ്, പി.പി.ശ്രീധരന്‍, അലി മനോളി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. 

 

വിദേശ കുടിയേറ്റം : ചൂഷണം തടയുവാൻ

മുൻകരുതലുമായി വിദേശകാര്യ വകുപ്പും നോർക്കയും

 

 അനധികൃത റിക്രൂട്ട്‌മെന്റ്വ്യാജ വിസ തട്ടിപ്പ്ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കൽ തുടങ്ങിയവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും ചേർന്ന് ഓഗസ്റ്റ് 29,30 തീയതികളിൽ തിരുവനന്തപുരത്ത് 'സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിംഗ്' (Stake Holders Meeting) സംഘടിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ്നോർക്ക വകുപ്പ്ആഭ്യന്തര വകുപ്പ,് എഫ്. ആർ. ആർ. ഒ (Foreigners Regional Registration Office),  തിരുവനന്തപുരം  റീജിയണൽ പാസ്‌പ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും  വിവിധ അംഗീകൃത റിക്രൂട്ടിംഗ്  ഏജൻസികളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. വിദേശ ജോലിക്കായി അപേക്ഷിച്ച് വഞ്ചിതരായവർക്കും ചൂഷണത്തിനിരയായവർക്കും പരാതികൾ അവതരിപ്പിക്കുവാനും നേരിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള  അവസരം ലഭിക്കും. ഇത്തരത്തിൽ പരാതികൾ നൽകാൻ താല്പര്യമുള്ളവർ തിരുവനന്തപുരത്തെ വിദേശകാര്യ വകുപ്പിന്റെ  പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ ഓഫീസിൽ ആഗസ്റ്റ്26 ന് മുമ്പ് ഫോൺ/ഇ-മെയിൽ മുഖാന്തിരം അറിയിക്കാവുന്നതാണ്. ഫോൺ.0471-2336625. ഇ-മെയിൽ:poetvm2@mea.gov.in  

 സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുന്നതല്ല

സാങ്കേതിക കാരണങ്ങളാൽ 2019 ആഗസ്റ്റ് 19 ന് എറണാകുളം സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ  ഉണ്ടായിരിക്കുന്നതല്ല. ഈ അപേക്ഷകർക്ക്  2019 ആഗസ്റ്റ്20 ന് സർട്ടിഫിക്കേറ്റ്  സാക്ഷ്യപ്പെടുത്തലിന് മുൻഗണന ഉണ്ടായിരിക്കുന്നതാണെന്ന് നോർക്ക റൂട്ടസ്  എറണാകുളം സെന്റർ മാനേജർ അറിയിച്ചു.

 

date