Skip to main content

മഴക്കെടുതി- ജില്ലയില്‍ ഇതുവരെ 58 മരണം

കവളപ്പാറയില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 58 പേരുടെ മരണം. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ ഇന്നലെ (ഓഗസ്റ്റ് 18) നടന്ന തിരച്ചലില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.  കവളപ്പാറയില്‍ ചെലവന്‍ മകന്‍ അനക്കരന്‍ പാലന്‍(75), പാലത്ത് ഹൗസ് ശിവന്‍ മകള്‍ ശ്രീലക്ഷ്മി(15), ചീരോളി ഹൗസ് അപ്പുട്ടി മകന്‍ ശ്രീധരന്‍(60) എന്നിവരെയാണ് ഇന്നലെ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കവളപ്പാറയില്‍ 46 മരണം സ്ഥിരീകരിച്ചു. കെട്ടിടം തകര്‍ന്ന് എടവണ്ണയില്‍ നാലുപേര്‍, ഉരുള്‍പൊട്ടലില്‍ കോട്ടക്കുന്നില്‍ മൂന്നു പേര്‍, വഴിക്കടവില്‍ രണ്ടു പേര്‍,പുറത്തൂരില്‍ മരം വീണ് ഒരാളും തിരുന്നാവായയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഓരാളും അരീക്കോടില്‍ ഒരാളുമാണ് ജില്ലയില്‍ മഴക്കെടുതിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട മറ്റു പേര്‍.

 

date