Skip to main content

ജില്ലയില്‍ ഇനി ശേഷിക്കുന്നത് 14 ക്യാമ്പുകള്‍

കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി ശേഷിക്കുന്നത് 14 ക്യാമ്പുകള്‍ മാത്രം. ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മാറിയതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ 253 ക്യാമ്പുകളില്‍ 239 ക്യാമ്പുകള്‍ ജില്ലയില്‍ അവസാനിപ്പിച്ചു. നിലവില്‍ അഞ്ച് താലൂക്കുകളിലായി 537 കുടുംബങ്ങളിലെ 2109 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 787 പുരുഷന്‍മാരും 880 സ്ത്രീകളും 442 കുട്ടികളുമാണുള്ളത്.
നിലമ്പൂര്‍ താലൂക്കില്‍ ആറ് ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 410 കുടുംബങ്ങളിലായി 1538 പേരാണ് ക്യാമ്പിലുള്ളത്. 562 പുരുഷന്‍മാരും 674 സ്ത്രീകളും 302 കുട്ടികളും നിലമ്പൂരിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഏറനാട്  നാല് ക്യാമ്പുകളാണുള്ളത്. 65 കുടുംബങ്ങളിലായി 344 പേര്‍ ക്യാമ്പിലുണ്ട്. അതില്‍ 138 പുരുഷന്‍മാരും 135 സ്ത്രീകളും 71 കുട്ടികളുമാണ്. പൊന്നാനിയിലും രണ്ട് ക്യാമ്പുകളും കൊണ്ടോട്ടിയിലും തിരൂരങ്ങാടി ഓരോ ക്യാമ്പുകളും പ്രവര്‍ത്തിച്ചു വരുന്നു. പൊന്നാനിയില്‍ 31 കുടുംബങ്ങളിലായി 113 പേരാണുള്ളത്. 43 പുരുഷന്‍മാരും 35 സ്ത്രീകളും 35 കുട്ടികളുമാണുള്ളത്. കൊണ്ടോട്ടിയില്‍ വാഴയൂര്‍ ചുങ്കപ്പള്ളി അങ്കണവാടിയില്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അവിടെ 13 കുടുംബങ്ങളിലായി 41 പേരാണുള്ളത്. അതില്‍ 18  പേര്‍ പുരുഷന്‍മാരും 16 പേര്‍ സ്ത്രീകളും ഏഴ് കുട്ടികളുമാണുള്ളത്. തിരൂരങ്ങാടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജി.എച്ച്.എസ് നെടുവയില്‍ 73 പേരാണ് കഴിയുന്നത്. 18 കുടുംബങ്ങളിലായി 26 പുരുഷന്‍മാരും 20 സ്ത്രീകളും 27 കുട്ടികളുമുണ്ട്. തിരൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.

 

date