Skip to main content

പ്രളയക്കെടുതി : കൊണ്ടോട്ടി മണ്ഡലം യോഗം ഇന്ന്

കാലാവര്‍ഷക്കെടുതി മൂലം കൊണ്ടോട്ടി മണ്ഡലത്തിലുണ്ടായ നാശ നഷ്ട്ടങ്ങള്‍ വിലയിരുത്തുന്നതിനു വേണ്ടിയും മണ്ഡലത്തിലെ അതിജീവനപ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന്( ഓഗസ്റ്റ് 19)  ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ ചേരുമെന്നു ടി.വി.ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍, ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.

 

date