Skip to main content

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും സംസ്ഥാനത്തിന്  പുറത്ത് മറ്റ് അംഗീകൃത സ്വശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, അഡ്മിഷന്‍ ലഭിച്ച് മൂന്നു മാസത്തിനകം സ്ഥാപന മേധാവി മുഖാന്തരം ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ മുഴുവന്‍ ഫീസ് വിവരങ്ങള്‍, തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി), കോഴ്‌സിന് ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.scddkerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍-0483-2734901.

 

date