Skip to main content

കനറാ ബാങ്ക് ചര്‍ച്ചായോഗം

ദേശീയ മുന്‍ഗണനാ മേഖലകളില്‍ കനറാ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് റീജനല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചര്‍ച്ച യോഗത്തിന് തുടക്കമായി. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളിലേക്ക് കൂടുതല്‍ വായ്പകള്‍ എത്തിക്കുന്നതിന് ബാങ്കിങ് രംഗത്ത് കൂടുതലായി സാങ്കേതിക ജ്ഞാനം ഉപയോഗപ്പെടുത്തുന്നതിനും യുവജനങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍, സംരംഭകര്‍, ചെറുകിടവ്യവസായികള്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ബാങ്കിങ് രംഗത്തെ മാറ്റി എടുക്കുന്നതിനുള്ള നടപടികളെ കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച നടന്നത്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം സുരേഷ് കുമാര്‍, ഡിവിഷനല്‍ മാനേജര്‍മാരായ ആര്‍ആര്‍ കനകാംബരന്‍, ഡിസി സത്യന്‍, വി സഞ്ജുമോന്‍, ലീഡ് ബാങ്ക് മാനേജര്‍ ടിപി കുഞ്ഞിരമാന്‍ എന്നിവര്‍ സംസാരിച്ചു.

 

date