Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

 

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ ആഗസ്റ്റ് 31  നകം കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍ - 0495 2373575. 

 

 

ഭൂമി ലേലം

 

 

കടലുണ്ടി ദേശത്ത് റി.സ. 85/1 ല്‍ പെടുന്ന 05 സെന്റ് സ്ഥലം  സെപ്തംബര്‍ നാലിന് കടലുണ്ടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. 

 

 

കയര്‍ മേഖലയില്‍ 2 കോടി 40 ലക്ഷം രൂപയുടെ നഷ്ടം;

തൊഴിലാളികള്‍ക്ക് പുതിയ റാട്ടകള്‍ നല്‍കും

 

 

കോഴിക്കോട് ജില്ലയില്‍ കയര്‍ ഉല്‍പ്പാദനത്തിന് തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്ക് റാട്ടകള്‍ കനത്ത മഴയില്‍ കേടുവന്നതിനാല്‍ പകരം പുതിയ റാട്ടകള്‍ നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി കയര്‍ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. സംസ്ഥാന കയര്‍ മെഷ്യനറി മാനുഫാക്ച്ചറിംഗ് കമ്പനി മുഖാന്തരം നല്‍കിയ യന്ത്രസാമഗ്രികള്‍ റിപ്പയര്‍ ചെയ്യുന്നതിനുളള നടപടികളും ആരംഭിച്ചു. 

കനത്ത മഴയിലും കാറ്റിലും വെളളപ്പൊക്കത്തിലും കോഴിക്കോട് ജില്ലയിലെ കയര്‍ മേഖലയ്ക്ക് കനത്ത നഷ്ടമാണുണ്ടായത്. ജില്ലയിലെ 58 കയര്‍ സഹകരണ സംഘങ്ങളില്‍ 43 എണ്ണത്തിലും നാശനഷ്ടങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടൂതല്‍ നാശം വന്നിട്ടുളളത് ഒളവണ്ണ, ഫറോക്ക്, നല്ലളം, പെരുമണ്ണ, കോഴിക്കോട് നഗരസഭ പ്രദേശങ്ങളിലുളള സംഘങ്ങള്‍ക്കാണ്. ഫറോക്ക്, ഇരിങ്ങല്ലൂര്‍, ഒടുമ്പ്ര കയര്‍ സഹകരണ സംഘങ്ങളില്‍ സ്ഥാപിച്ച ചകിരിമില്ലുകള്‍ പൂര്‍ണ്ണമായും വെളളത്തില്‍ മുങ്ങി. വെളളത്തില്‍ മുങ്ങിയ മറ്റു സംഘങ്ങളിലെ വില്ലോയിംഗ് മെഷ്യനുകള്‍, ഇലക്‌ട്രോണിക്ക് റാട്ടകള്‍ എന്നിവയും നശിച്ചിട്ടുണ്ട്. അതുപോലെ വീടുകളില്‍ നിന്ന് കയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കയര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ 170 ഇലക്‌ട്രോണിക്ക് റാട്ടകളും വെളളത്തില്‍ മുങ്ങികേടുവന്നിട്ടുണ്ട്. മിക്ക സംഘങ്ങളുടേയും കെട്ടിടങ്ങള്‍ കനത്ത മഴയേയും വെളളപ്പൊക്കത്തേയും തുടര്‍ന്ന് ചുമരുകള്‍ക്ക് വിളളല്‍ വീണും, തറ താഴ്ന്ന്‌പോയും, മേല്‍ക്കൂര ചരിഞ്ഞുവീണും, താല്‍ക്കാലിക ഷെഡുകള്‍ കാറ്റില്‍പറന്നുപോയും നഷ്ടം വന്നു. വെളളം കയറിയ സംഘങ്ങളില്‍ ഇലക്ട്രിക്കല്‍ വയറിംങ്ങും താറുമാറായി. വെളളം കയറിയ സംഘങ്ങളില്‍ സ്റ്റോക്കുണ്ടായിരുന്ന ചകിരിനാരും കയറും ഉപയോഗ ശൂന്യമായിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് 144 ലക്ഷം രൂപയുടെ നാശനഷ്ടവും 73 ലക്ഷം രൂപയുടെ യന്ത്രസാമഗ്രികള്‍ കേടുവന്നതും 23 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ നശിച്ചു പോയതുമായി ആകെ 2 കോടി 40 ലക്ഷം രൂപയുടെ നഷ്ടം ജില്ലയിലുണ്ടായി. ഇതുകൂടാതെ 53 സംഘങ്ങളിലെ 1538 തൊഴിലാളികള്‍ക്കാണ് ആകെ 9706 തൊഴില്‍ ദിനങ്ങള്‍ നഷ്ടമായിട്ടുള്ളത്. 

 

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

 

 കോഴിക്കോട് ജില്ലയിലെ ആരോഗ്യ/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് കക (എന്‍.സി.എ-മുസ്ലീം, എന്‍.സി.എ-എസ്‌ഐയുസിഎന്‍)  (കാറ്റഗറി നം. 516/17, 517/17) തസ്തികയുടെ 2019 ആഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

 

 

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

 

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 26, 27 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുളളവര്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ  പേര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം.  ഫോണ്‍ :  04972 763473. 

 

 

date