Skip to main content

സംയുക്ത പരിശോധന:  മാടക്കത്തറയിൽ പ്രാഥമിക യോഗം ചേർന്നു

മലയോരത്ത് പട്ടയത്തിന് അപേക്ഷിച്ചവരുടെ കൈവശഭൂമിയുടെ റവന്യു-വനം വകുപ്പ് സംയുക്ത പരിശോധന പുനരാരംഭിക്കുന്നതിന് മാടക്കത്തറ പഞ്ചായത്തിൽ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ പങ്കെടുത്ത് പ്രാഥമിക യോഗം ചേർന്നു. ഇന്ന് (ആഗ. 20) പഞ്ചായത്തിൽ രാവിലെ 9.30ന് നടക്കുന്ന തുടർ യോഗത്തിലും കളക്ടർ പങ്കെടുക്കും.
നിലവിൽ 192 അപേക്ഷകളാണ് വില്ലേജ് ഓഫീസിൽ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. മറ്റ് അപേക്ഷകൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. പട്ടയത്തിന് അപേക്ഷിച്ചവരുടെ കൈവശമുള്ള രേഖകൾ പരിശോധിക്കും. ബാക്കി ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്ന് അറിയിക്കും. 1352 ഹെക്ടർ ഭൂമിയുടെ സംയുക്ത പരിശോധനയാണ് ജില്ലയിൽ ബാക്കിയുള്ളത്.
പട്ടയവുമായി ബന്ധപ്പെട്ട് എല്ലാ താലൂക്കിലും പഞ്ചായത്തിലും ജനപ്രതിനിധികളുടെയും റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തൃശൂർ താലൂക്കിലെ യോഗം ഇന്ന് (ആഗ. 20) ചേരും. ആഗസ്റ്റ് എട്ടിന് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങളനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, അഡീഷനൽ തഹസിൽദാർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

date