Skip to main content

മംഗല്യ പദ്ധതി:  അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് 25000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളായ പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ്, വിവാഹം ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ആഗസ്റ്റ് 25 നകം അതത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ശിശുവികസന പദ്ധതി ഓഫീസർക്ക് നൽകണം. ഫോൺ : 0487-2321689.

date