Skip to main content

തെക്കേ ഇന്ത്യയിലെ ഇരുമ്പ് യുഗം: പ്രഭാഷണം ഇന്ന് (ആഗസ്റ്റ് 20)

കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ആഗസ്റ്റ് 20) രാവിലെ 10ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തെക്കെ ഇന്ത്യൻ ഇരുമ്പുയുഗത്തിലേക്ക് ഒരു പുനഃസന്ദർശനം  (Revisiting Iron Age in South India) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
പ്രമുഖ പുരാവസ്തു ഗവേഷകനും തമിഴ് യൂണിവേഴ്‌സിറ്റി മാരിടൈം ഹിസ്റ്ററി ആന്റ് മറൈൻ ആർക്കിയോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വി. സെൽവകുമാർ ഇരുമ്പുയുഗ സമൂഹഘടനയെക്കുറിച്ച് സംസാരിക്കും.  തുടർന്ന് കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭയൻ ജി.എസ് കേരളത്തിലെ മഹാശിലാസ്മാരകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന കേരള മെഗാലിത്തിക് ഗസറ്റിയർ പദ്ധതിയെക്കുറിച്ചും ഏനാദിമംഗലത്ത് കണ്ടെത്തിയ മുനിയറയുടെ ഉദ്ഖനനത്തെക്കുറിച്ചും സംസാരിക്കും.
പി.എൻ.എക്സ്.2982/19

date