Skip to main content

സർക്കാർ ഡയറി: ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താം

2020-ലെ സർക്കാർ ഡയറി തയാറാക്കുന്നതിലേക്കായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും www.gad.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും മാറ്റമില്ലാത്തവ അംഗീകരിക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 24. ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കും.
പി.എൻ.എക്സ്.2988/19

date