Skip to main content

 വന്യജീവി വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ ആഘോഷിക്കുന്ന വന്യജീവിവാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും  അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 2, 3 തീയതികളിലായി ജില്ലാതല മത്സരങ്ങളും 8 ന് സംസ്ഥാന തലമത്സരങ്ങളും നടത്തും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്,  വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്,  വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. 
എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത/സ്വാശ്രയ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ തലം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷണല്‍ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീമായാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങളില്‍ ഓരോ സ്ഥാപനത്തെയും പ്രതിനിധീകരിച്ച് രണ്ട് പേര്‍ക്ക് വരെ പങ്കെടുക്കാം. പ്രസംഗം, ഉപന്യാസമത്സരങ്ങള്‍ മലയാളത്തിലായിരിക്കും. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.   ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമെ റോളിംഗ് ട്രോഫിയും സമ്മാനിക്കും. 
  സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസസൗകര്യവും സ്‌ളീപ്പര്‍ക്‌ളാസ്സ് യാത്രാചെലവും നല്‍കും. ഈ വര്‍ഷത്തെ സംസ്ഥാനതലമത്സരങ്ങള്‍ തിരുവനന്തപുരത്താണ് നടത്തുക. 

ജില്ലാതലമത്സരങ്ങളുടെ സമയ വിവരം. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 9 മുതല്‍ രജിസ്‌ട്രേഷന്‍ - 9.30 മുതല്‍ 11.30 വരെ പെന്‍സില്‍ ഡ്രോയിംഗ് (എല്‍.പി., യു.പി, ഹൈസ്‌കൂള്‍, കോളേജ്),  11.45 മുതല്‍ 12.45 വരെ ഉപന്യാസം (ഹൈസ്‌കൂള്‍, കോളേജ്),  2.15 മുതല്‍ 4.15 വരെ വാട്ടര്‍കളര്‍ പെയിന്റിംഗ്(എല്‍.പി., യു.പി, ഹൈസ്‌കൂള്‍, കോളേജ്), മൂന്നിന് രാവിലെ 9 മുതല്‍ രജിസ്‌ട്രേഷന്‍ - 10 മുതല്‍ ഒരു മണി വരെ ക്വിസ് (ഹൈസ്‌കൂള്‍, കോളേജ്), രണ്ട് മണി  മുതല്‍ നാല് മണി വരെ പ്രസംഗം(ഹൈസ്‌കൂള്‍, കോളേജ്).

സംസ്ഥാനതല മത്സരങ്ങളുടെ സയമവിവരം:
ഒക്‌ടോബര്‍ എട്ടിന് രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ - 9  മുതല്‍ 11  വരെ ക്വിസ്  (ഹൈസ്‌കൂള്‍) പ്രസംഗം (കോളേജ്), 11  മുതല്‍ ഒരു മണി വരെ ക്വിസ്   (കോളേജ്)പ്രസംഗം (ഹൈസ്‌കൂള്‍). സംസ്ഥാനതല മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഒക്‌ടോബര്‍ എട്ടിന്  വൈകീട്ട് സമാപന ചടങ്ങില്‍ നല്‍കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരുമായോ (അസി. കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ഫോറസ്ട്രി, കോഴിക്കോട്  -0495 2416900,9447979153) സംസ്ഥാന ചീഫ്‌വൈല്‍ഡ് വാര്‍ഡന്റെ ഓഫീസുമായോ (04712529335, 0471-2529303) ബന്ധപ്പെടേണ്ടതാണ്. വനം വകുപ്പിന്റെ വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.  www.forest.kerala.gov.in.

 

 

വന്യജീവിവാരാഘോഷം - 2019
പോസ്റ്റര്‍രചനാ മത്സരം

 

 വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് വന്യജീവിസംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി പൊതുജനങ്ങള്‍ക്കായി  പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കും. വാട്ടര്‍കളര്‍, പോസ്റ്റര്‍, അക്രിലിക്എന്നീ മാധ്യമങ്ങള്‍  ഉപയോഗിച്ച് പോസ്റ്ററുകള്‍ എ 3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ്‌കേപ്പ് ആയി രൂപകല്‍പ്പന ചെയ്യണം. അല്ലാത്തവ മത്സരയോഗ്യമല്ല. ആകര്‍ഷകവും ചിന്തനീയവുമായ ജൈവവൈവിധ്യ സംരക്ഷണ സന്ദേശമാണ് വിഷയമായി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം -2019 എന്ന് രേഖപ്പെടുത്തണം. 

എന്‍ട്രി അയയ്ക്കുന്ന ആളിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ ഉള്ളടക്കം ചെയ്തിരിക്കണം. പോസ്റ്ററുകളില്‍ രചയിതാവിനെ തിരിച്ചറിയാന്‍ സാധിക്കുന്ന അഡ്രസ്സോ, അടയാളമോ രേഖപ്പെടുത്താന്‍ പാടില്ല. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന പോസ്റ്ററുകള്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 1500 രൂപ സമ്മാനമായി ലഭിക്കും.   
മത്സരത്തിനുള്ള എന്‍ട്രികള്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്‌ലൈഫ്), ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍   സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ 04712529335, 0471-2529303, 0471-2529319.  വെബ്‌സൈറ്റ് : www.forest.kerala.gov.in.

 

വന്യജീവി വാരാഘോഷം - 2019
ഫോട്ടോഗ്രാഫി മത്സരം

 

 വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ്  ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും.  ഓണ്‍ലൈനായാണ് മത്സരത്തിനുളള ഫോട്ടോകള്‍ സമര്‍പ്പിക്കേണ്ടത്. കേരള വനം വകുപ്പിന്റെ ഔദ്യോഗികവെബ്‌സൈറ്റായ www.forest.kerala.gov.in - ലെ  Wildlife Photography Contest - 2019  എന്ന  പ്രതേ്യക ലിങ്കിലൂടെ, സെപ്തംബര്‍ 30 ന് പത്തുമണി മുതല്‍ വൈകിട്ട് 5 മണിവരെ മത്സരത്തിനായി  ഫോട്ടോകള്‍ സമര്‍പ്പിക്കാം. പരമാവധി 8 മെഗാ ബൈറ്റുളള,  കുറഞ്ഞത് 3000 പിക്‌സല്‍ ഉളള, കേരളത്തിലെ വന  മേഖലകളില്‍ നിന്നും ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിനായി നല്‍കേണ്ടത്.  ഒരാള്‍ക്ക് 5 ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന എന്‍ട്രികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.  മത്സരം സംബന്ധിച്ച നിബന്ധനകളും കൂടുതല്‍ വിവരങ്ങളും  വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ് : 
അപേക്ഷ ക്ഷണിച്ചു
    

 

    അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.    സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2018-19 വര്‍ഷം നാലാം ക്ലാസിലും, ഏഴാം ക്ലാസിലും പഠിച്ച്   വാര്‍ഷാന്ത  പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്  ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗങ്ങളായ നായാടി, വേടന്‍, ചക്ലിയന്‍, അരുദ്ധതിയാര്‍, കള്ളാടി എന്നീ വിഭാഗത്തില്‍പ്പെട്ട, എല്ലാ വിഷയങ്ങള്‍ക്കും സി പ്ലസ് ഗ്രേഡ് എങ്കിലും നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 
    അപേക്ഷയോടൊപ്പം  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, സ്‌ക്കൂള്‍ തലത്തില്‍  കലാകായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച രേഖ എന്നിവ സഹിതം  ഇന്ന് (സെപ്തംബര്‍ 19)   ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/കോര്‍പ്പറേഷന്‍/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും  ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.     

                

ആഭ്യന്തര വകുപ്പിന്റെ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികള്‍ക്ക് അക്രഡിറ്റേഷന്‍

 

ആഭ്യന്തര വകുപ്പിന് കീഴിലുള്ള എറണാകുളം, കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികള്‍ക്ക് ഫോറന്‍സിക് ലബോറട്ടറികള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം ഫോറന്‍സിക് പരിശോധനാ രംഗത്ത് നടപ്പിലാക്കിയതിനാലാണ് ബഹുമതി. 2018 ല്‍ തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയ്ക്ക് അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു. വകുപ്പിന്റെ മൂന്നു ലാബുകള്‍ക്കും ഇതോടെ അക്രഡിറ്റേഷനായി. ഗുണമേന്‍മാ അംഗീകാരം ലഭിച്ചതോടെ കേന്ദ്ര ലബോറട്ടറികള്‍ ഉള്‍പ്പെടെയുള്ള വന്‍ രാസപരിശോധനാ ലാബുകളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ലബോറട്ടറികള്‍ ഉയര്‍ന്നു. 

മാനുഷികവിഭവശേഷി, അത്യാധുനിക ഉപകരണങ്ങളുടെ ലഭ്യത, ഗുണമേന്‍മ,  ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യം, കാലികമായ നവീകരണം, ഗുണമേന്‍മാ നിലവാരം ഉറപ്പിക്കല്‍, രാസപരിശോധനാ സംവിധാനങ്ങളുടെ ആധുനികവത്കരണം, പരിശോധനാ സംബന്ധമായ രേഖകളുടേയും റിക്കോര്‍ഡുകളുടേയും കുറ്റമറ്റ കമ്പ്യൂട്ടര്‍വത്കരണത്തോടെയുള്ള സുരക്ഷിതവും സുതാര്യവുമായ പരിപാലനം, ജീവനക്കാരുടെ ആരോഗ്യപരിപാലനം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സേവനം ലഭ്യമാകുന്ന വ്യക്തികളുടേയും നീതിന്യായ കോടതികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടേയും സംതൃപ്തി എന്നിവയില്‍ അടിസ്ഥാനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് അംഗീകാരത്തിനായി ദേശീയ ഏജന്‍സി പരിശോധനയ്ക്ക് വിധേയമാക്കിയത്.

എറണാകുളം ലാബിലെ ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ ശിവന്‍കുട്ടി.എം.വി, കോഴിക്കോട് ലാബിലെ ജോയിന്റ് കെമിക്കല്‍ എക്സാമിനര്‍ ഡോ.ആര്‍.രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് മുന്‍ ഡയറക്ടര്‍ കെ.പി.എസ് കര്‍ത്തയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് എല്ലാ ജീവനക്കാരും ഒരുമിച്ചു നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍.ജയകുമാരന്‍ നായര്‍ അറിയിച്ചു.
ഇന്ത്യയിലെ 90 ഫോറന്‍സിക് ലാബുകളില്‍ പത്തെണ്ണത്തിനു മാത്രമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ തന്നെ ISO/IEC 17025:2017  ലെ പുതിയ മാനദണ്ഡമനുസരിച്ച് ഈ ബഹുമതി നേടുന്ന ആദ്യത്തെ ഫോറന്‍സിക് ലാബുകളാണിത്.
മയക്കുമരുന്ന്, ആന്തരികാവയവ പരിശോധന, മദ്യ പരിശോധന, ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകള്‍, സ്ഫോടക വസ്തുക്കള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കോണ്‍ക്രീറ്റ് തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ലബോറട്ടറിയില്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഓരോ വര്‍ഷവും 30000 ത്തില്‍ അധികം വിവിധ കേസുകളിലെ ഒരു ലക്ഷത്തില്‍പരം സാമ്പിളുകളാണ് സംസ്ഥാനത്ത് മൂന്ന് ലബോറട്ടറികളിലായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. വിദഗ്ധരായ 58 ശാസ്ത്രഞ്ജരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

 

കാസറഗോഡ് ഗവ: ഐ.ടി.ഐ.യില്‍ 
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

 

കാസറഗോഡ് ഗവ: ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ & സ്‌പെഷ്യല്‍ എഫെക്റ്റ്‌സ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു സെപ്തംബര്‍ 20 ന്  രാവിലെ 10 മണിക്ക് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത: മള്‍ട്ടിമീഡിയ & ആനിമേഷന്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍ -04994256440.

 

ദര്‍ഘാസ് ക്ഷണിച്ചു

 

 മേലടി ബ്ലോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട തിക്കോടി ടൗണ്‍ - കോഴിപ്പുറം റോഡ്- തിക്കോടി ഗ്രാമപഞ്ചായത്ത് നിര്‍മാണ പ്രവൃത്തി നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 24 ന് ഉച്ചക്ക് ഒരു മണി. ഫോണ്‍ 0496- 2602031.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മേലടി ബ്ലോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട പാടേരിത്താഴെ -പുത്തന്‍പുരയില്‍ റോഡ്- കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്,  കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ട മാവിന്‍ചുവട്- നിടിയപറമ്പില്‍ പീടിക റോഡ്- കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 24-ന് ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍ 0496- 2602031.

 

പി.എസ്.സി  പരീക്ഷ : സൗജന്യ പരീക്ഷാ പരിശീലനം 

 

നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍  സിവില്‍ സ്റ്റേഷനിലെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍
ഫോര്‍ എസ്.സി./ എസ്.റ്റി  യുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബറില്‍  പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പി.എസ്.സി  -സൗജന്യ തീവ്ര പരീക്ഷാ പരിശീലനം നടത്തും. എസ്.എസ്.എല്‍.സി യോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ ഹാജരായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495-2376179. 

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച  
   

 

   കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 20 ന് രാവിലെ 10.30 മണിക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റ് (യോഗ്യത : ബി.ഫാം), സെയില്‍സ് മാന്‍, സെയില്‍സ് വുമണ്‍, കാഷ്യര്‍, (യോഗ്യത : പ്ലസ്ടു),  സൂപ്പര്‍വൈസര്‍ (യോഗ്യത: ബിരുദം), ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍   ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 10.30ന് സെന്ററില്‍  ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.
 

 

സ്റ്റാളുകള്‍ വ്യാപാരത്തിനായി നല്‍കുന്നു

 

വേങ്ങേരി  നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവുവന്നിട്ടുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനായി ലേലം/ ക്വട്ടേഷന്‍ മുഖാന്തിരം 11 മാസത്തെ കാലയളവിലേക്ക് നല്‍കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍ : 0495 2376514.

 

പൂന്തോട്ട നിര്‍മാണം : ക്വട്ടേഷന്‍  ക്ഷണിച്ചു

കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം ആകര്‍ഷണീയമാക്കുന്നതിനും വേണ്ടി ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/കോര്‍പ്പറേറ്റ് കമ്പനികള്‍/മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നി വിജയകരമായി പൂര്‍ത്തിയാക്കിയ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുളള വിവിധ ഏജന്‍സികള്‍, നഴ്‌സറികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 28 ഉച്ചക്ക് 2 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് മേഖലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് 0495  2373862,  ഗസ്റ്റ്ഹൗസ് മാനേജര്‍ 0495 2383920

 

കുപ്പിവെളളം : പരസ്യലേലം 24 ന്

2019 ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ലഭിച്ചതും വിതരണം ചെയ്തതിന് ശേഷം ബാക്കി വന്നതുമായ കുപ്പിവെളളം (bottled water)  പരസ്യലേലം ചെയ്യുന്നതിനും ഈ ഇനത്തില്‍ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതല്‍ കുട്ടൂന്നതിനും ജില്ലാഭരണകൂടം തീരുമാനിച്ചു.  കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഓഫീസ് കെട്ടിടത്തില്‍ സെപ്തംബര്‍ 24 ന് രാവിലെ 11 മണിയ്ക്ക് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ലേലത്തില്‍ താല്പര്യമുളളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അന്ന് 10 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ലേല നടപടികള്‍ പൂര്‍ത്തീകരിച്ച ഉടനെ തന്നെ വിളിച്ചെടുത്ത കക്ഷികള്‍ മുഴുവന്‍ ലേലത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അടവാക്കി രശീത് കൈപ്പറ്റണം.  ലേലവസ്തുക്കള്‍ സെപ്തംബര്‍ 25 ന് അഞ്ച് മണിയ്ക്കകം കൊണ്ടുപോകണം. ലേല തീയതി മാറ്റിവെയ്ക്കാനോ, ലേലത്തുക ഉറപ്പിക്കുന്നതിനോ, ലേല വ്യവസ്ഥകള്‍ ഭേദഗതി വരുത്താനോ ഉളള അധികാരം ജില്ലാ കലക്ടറില്‍ നിക്ഷിപ്തമാണ്.

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം 29 ന്

 

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചിത്രരചനാ മത്സരം സെപ്തംബര്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടത്തും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ www.handloompaintingkkd.ml  എന്ന വെബ്‌സൈറ്റില്‍ സെപ്തംബര്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം -0495 2766563, താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് - 0495 2766036, താലൂക്ക് വ്യവസായ ഓഫീസ്, വടകര-0496 2515166 എന്നീ നമ്പറുകളിലും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിലും ലഭിക്കും. 

സംരംഭകത്വ പരിശീലന പരിപാടി

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുളള 18 നും 45 നും ഇടയില്‍ പ്രായവും പത്താംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുമുളള യുവതീയുവാക്കള്‍ക്കായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റേയും ആഭിമുഖ്യത്തില്‍ 20 ദിവസത്തെ സംരംഭകത്വ പരിശീലനം  (ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം  TMDP) നടത്തും. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുളളവര്‍ സെപ്തംബര്‍ 27 നകം വെളളയില്‍ ഗാന്ധിറോഡിലുളള കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര്് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495 2765770, 2766563.

date