Skip to main content

ബി.എച്ച്.എം.എസ്. സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒഴിവുളള ഒരു ബി.എച്ച്.എം.എസ് സീറ്റ്ൽ കേരള എൻട്രൻസ് കമ്മീഷണറുടെ 2019-20 ലെ മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കായി സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളും നീറ്റ്-ന്റെ അഡ്മിറ്റ് കാർഡും എൻട്രൻസ് കമ്മീഷണറുടെ മാർക്ക് ഡേറ്റാ ഷീറ്റും ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള നിരാക്ഷേപ പത്രവും (എൻ.ഒ.സി)/ഒടുവിൽ പഠിച്ച സ്ഥാപനത്തിൽ നിന്നുളള വിടുതൽ സർട്ടിഫിക്കറ്റും (റ്റി.സി) സഹിതം 15ന് രാവിലെ 11ന് തിരുവനന്തപുരം ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൽ & കൺട്രോളിംഗ് ഓഫീസറുടെ ഓഫീസിൽ എത്തണം. 12ന് ശേഷം എത്തുന്നവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല. എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റ് മുഖേന ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചവർ പങ്കെടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2459459.
പി.എൻ.എക്‌സ്.3640/19

date