Skip to main content
നേത്രപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്‍് സിനോജ് എരിച്ചിരിക്കാട്ട്  നിര്‍വഹിക്കുന്നു.

ലോക കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

  ഇരുപതാമത് ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും  ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തി. സന്ദേശറാലി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി  ഫ്ളാഗ് ഓഫ് ചെയ്തു. മുട്ടം മര്‍ത്തമറിയം പാരിഷ് ഹാളില്‍  നടന്ന നേത്രപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്‍് സിനോജ് എരിച്ചിരിക്കാട്ട്  നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍  മാത്യു ജോണ്‍,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അന്നമ്മ ചെറിയാന്‍,  സതീഷ് കേശവന്‍,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിന്‍സി സുനീഷ്,  മെമ്പര്‍മാരായ ടി. കെ മോഹന്‍,  മേരിക്കുട്ടി വര്‍ഗീസ്, ബീന, സുമോള്‍  എന്നിവര്‍ സംസാരിച്ചു. കാഴ്ച്ച ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരം,  പെയിന്റിങ് എന്നിവയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കി. നേത്രപരിശോധന ക്യാമ്പിന് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി.
 

date