Skip to main content

പ്രളയം: സർട്ടിഫിക്കറ്റ് അദാലത്ത് 19 ന്

ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാലത്ത് ഒക്‌ടോബർ 19 രാവിലെ പത്തിന് നടത്തും. അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് അദാലത്ത് നടത്തുന്നത്. നഷ്ടപ്പെട്ട ആധാർ, എസ്.എസ്.എൽ.സി. ബുക്ക്, ഹയർ സെക്കന്ററി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ജാതി, സമുദായ സർട്ടിഫിക്കറ്റ്, ഭൂമിയുടെ ആധാരം, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ എന്നിവ അദാലത്തിലൂടെ വീണ്ടെടുക്കാൻ കഴിയും.

date